wayanad local

മോട്ടോര്‍ നന്നാക്കാന്‍ നടപടിയില്ല ; ട്രാന്‍. ജില്ലാ ഡിപ്പോയ്ക്ക് വന്‍ നഷ്ടം



സുല്‍ത്താന്‍ ബത്തേരി: നിറയെ വെള്ളമുള്ള കിണറുണ്ടെങ്കിലും മോട്ടോര്‍ കേടായെന്ന കാരണത്താല്‍ സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് പുറത്തുനിന്നു വെള്ളം എത്തിക്കാന്‍ തുടങ്ങിയിട്ട് ഒരുമാസം. ദിവസം 5,000 ലീറ്റര്‍ വീതം മൂന്നു തവണയാണ് വെള്ളം ലോറിയിലടിക്കുന്നത്. നിലവില്‍ കിണറിന് പുറമെ രണ്ടു കുഴല്‍ക്കിണറുമുണ്ട് ഡിപ്പോയില്‍. എന്നാല്‍, കുഴല്‍ക്കിണറിലെ വെള്ളം ഒരു മണിക്കൂര്‍ പമ്പ്‌ചെയ്യുമ്പോഴേക്കും തീരും. നിറയെ വെള്ളമുള്ള കിണറില്‍ നിന്നു വെള്ളം പമ്പ് ചെയ്യാമെങ്കിലും മോട്ടോര്‍ നന്നാക്കാത്തതിനാല്‍ ഇതിനും കഴിയുന്നില്ല. ഇതോടെയാണ് ഡിപ്പോയിലെയും ഇവിടെയെത്തുന്ന യാത്രക്കാര്‍ക്കാരുടെയും ആവശ്യങ്ങള്‍ക്ക് എല്ലാ ദിവസവും പുറത്തുനിന്ന് വെള്ളമെത്തിക്കേണ്ടിവരുന്നത്. ദിവസം രണ്ടായിരത്തിലേറെ രൂപയാണ് ചെലവഴിക്കുന്നത്. ഇതിനകം 60,000 രൂപയിലധികം ചെലവഴിച്ചുകഴിഞ്ഞു. 10 എച്ച്പിയുടെ മോട്ടാറാണ് കിണറില്‍ നിന്നു വെള്ളം പമ്പ് ചെയ്യാന്‍ ആവശ്യം. കാലപ്പഴക്കത്താലും നിരന്തരമായ ഉപയോഗം കൊണ്ടും കേടായ മോട്ടോര്‍ നന്നാക്കാന്‍ 17,000 രൂപ ആവശ്യമായിവരും. പുതിയ മോട്ടോര്‍ വാങ്ങാന്‍ പണം അനുവദിച്ചിട്ടുണ്ടെന്നു പറയുന്നുണ്ടങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നാണ് ആക്ഷേപം.
Next Story

RELATED STORIES

Share it