Flash News

മോട്ടോര്‍വാഹന നിയമം : സ്രമാന്തര സര്‍വീസുകള്‍ക്കെതിരേ കര്‍ശനനടപടി - തോമസ് ചാണ്ടി



തിരുവനന്തപുരം: അനധികൃത സമാന്തര സര്‍വീസുകള്‍ക്കെതിരേ കര്‍ശന നടപടിയെന്ന് മന്ത്രി തോമസ് ചാണ്ടി നസഭയില്‍ അറിയിച്ചു. ഇതിനായി കെഎസ്ആര്‍ടിസി രൂപീകരിച്ച പ്രത്യേക സ്‌ക്വാഡിന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. സമയക്രമം തെറ്റിച്ച് കെഎസ്ആര്‍ടിസി സ്റ്റാന്റുകള്‍ക്കു മുമ്പില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ സ്‌റ്റേജ് കാര്യേജുകള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിച്ചുവരുന്നു. ഈ വര്‍ഷം സമാന്തര സര്‍വീസ് സംബന്ധിച്ച് തിരുവനന്തപുരത്തു മാത്രം നടത്തിയ പരിശോധനയില്‍ 146 വാഹനങ്ങള്‍ക്കെതിരേ നടപടി സ്വീകരിച്ചു. 46 വാഹനങ്ങള്‍ പിടിച്ചെടുത്ത് 73,000 രൂപ പിഴ ഈടാക്കി. ബംഗളൂരു, കോയമ്പത്തൂര്‍, ചെന്നൈ, വയനാട് എന്നിവിടങ്ങളിലേക്ക് അനധികൃത സര്‍വീസ് നടത്തിയ 9 വാഹനങ്ങളില്‍ നിന്ന് 41,200 രൂപ പിഴ ഈടാക്കി. 98,700 രൂപ നികുതി ഇനത്തില്‍ പിരിച്ചെടുത്തു. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലേക്കു പുതിയ 84 ബസ്സുകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുവാദം ലഭിച്ചു. തമിഴ്‌നാട്ടിലേക്ക് സര്‍വീസ് വേണമെന്ന അപേക്ഷ തമിഴ്‌നാട് സര്‍ക്കാരിന്റെ പരിഗണനയിലാണ്. വ്യവസ്ഥകള്‍ പാലിക്കാത്ത കരാര്‍ വാഹനങ്ങള്‍ക്കെതിരേ മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിക്കും. കരാര്‍ വാഹനങ്ങള്‍ കേന്ദ്ര മോട്ടോര്‍വാഹന നിയമങ്ങളിലെ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു. നിര്‍ദിഷ്ട കേന്ദ്ര മോട്ടോര്‍ വാഹനനിയമത്തില്‍ സംസ്ഥാനത്തെ ദോഷകരമായി ബാധിക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തരുത് എന്നാവശ്യപ്പെട്ട് സംസ്ഥാനം പ്രതിനിധിസംഘത്തെ അയക്കും. രാജ്യസഭയില്‍ ബില്ല് അവതരിപ്പിക്കുമ്പോള്‍ ദോഷകരമായ നിര്‍ദേശങ്ങള്‍ പാസാക്കാതിരിക്കാന്‍ പ്രതിപക്ഷ അംഗങ്ങളുടെ സഹകരണത്തോടെ അഭിപ്രായമറിയിക്കും. 01.10.18 മുതല്‍ കംപ്യൂട്ടറൈസ്ഡ് വാഹന ടെസ്റ്റിങ് സ്‌റ്റേഷനുകള്‍ നിര്‍ബന്ധമാക്കും. സ്വകാര്യ ബസ്സുകളില്‍ ഫെയര്‍ സ്‌റ്റേജുകള്‍ വ്യക്തമായി രേഖപ്പെടുത്തിയ ടിക്കറ്റുകള്‍ വിതരണം ചെയ്യണമെന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കും.
Next Story

RELATED STORIES

Share it