മോചനദ്രവ്യം ആവശ്യപ്പെട്ടു തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: മോചനദ്രവ്യം ആവശ്യപ്പെട്ടു തട്ടിക്കൊണ്ടുപോയെന്ന കേസില്‍ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഏലൂര്‍ മഞ്ഞുമ്മല്‍ കലച്ചൂര്‍ റോഡില്‍ രാഹിണി നിവാസില്‍ സുഭാഷിനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുവെന്ന കേസിലാണ് പാലക്കാട് സ്വദേശികളായ ആലത്തൂര്‍ ചിറ വീട്ടില്‍ പ്രഭുകുമാര്‍, കല്ലേപ്പിള്ളി കുറുപ്പത്ത് വീട്ടില്‍ അരുണ്‍കുമാര്‍, പുതുക്കോട് താളിക്കോട് വീട്ടില്‍ സുഭാഷ്, കല്ലേപ്പിള്ളി കളത്തില്‍പ്പറമ്പില്‍ വീട്ടില്‍ അജീഷ്, കല്ലേപ്പിള്ളി കുറുപ്പത്ത് വീട്ടില്‍ ആനന്ദ്, കൊഴിഞ്ഞാമ്പാറ ചെറിയകള്ളിയമ്പാറ രാജു, മങ്കര മേലേപ്പുര വീട്ടില്‍ രഞ്ജിത്ത്, മഞ്ഞപ്ര നാലുപുര വീട്ടില്‍ രമേഷ്, കണ്ണംപരിയാരം ചോഴിയത്തോടി വീട്ടില്‍ ശ്രീനാഥ് എന്നിവര്‍ക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ആര്‍ നാരായണ പിഷാരടി ജാമ്യം അനുവദിച്ചത്.
50,000 രൂപയ്ക്ക് തുല്യമായ രണ്ടാള്‍ ജാമ്യം, പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാവണം, കോടതിയുടെ അനുമതിയോടെയല്ലാതെ കേരളം വിടാന്‍ പാടില്ല തുടങ്ങിയ വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. സുഭാഷിന്റെ ഭാര്യ രമ്യ നല്‍കിയ പരാതിയെ തുടര്‍ന്നു ഏലൂര്‍ പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ 13നാണ് സംഭവം. ഒമ്പത് പ്രതികളെയും എറണാകുളം നോര്‍ത്ത് സര്‍ക്കി ള്‍ ഇന്‍സ്‌പെക്റ്ററുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ ഹാജരാക്കിയത്.
Next Story

RELATED STORIES

Share it