മോചനത്തിന് ദേശീയ കാംപയിന്‍ വേണം: കൊബാബ് ഗാന്ധി

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര വകുപ്പും ലഫ്. ഗവര്‍ണറും ചേര്‍ന്ന് ബോധപൂര്‍വം വിചാരണ നീട്ടിക്കൊണ്ടുപോയി തന്നെ സ്ഥിരമായി ജയിലിടാനുള്ള നീക്കം നടത്തുകയാണെന്നും ഇതിനെതിരേ ദേശവ്യാപകമായി കാംപയിന്‍ നടത്തണമെന്നും പ്രമുഖ ഇടതുപക്ഷ സൈദ്ധാന്തികനായ കൊബാബ് ഗാന്ധി. തിഹാര്‍ ജയിലില്‍ നിന്നയച്ച കത്തിലാണ് അദ്ദേഹം മനുഷ്യവകാശ സംഘടനകളോട് അഭ്യര്‍ഥന നടത്തിയത്.
നിരോധിത സംഘടനയില്‍ അംഗമായി എന്നാരോപിച്ചാണ് ആറര വര്‍ഷം മുമ്പ് തന്നെ ജയിലിലടച്ചത്. അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത ഒരാള്‍ മുമ്പ് നിരോധിത സംഘടനയില്‍ അംഗമായത് കുറ്റകൃത്യമല്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. പക്ഷേ അതവഗണിച്ച് പോലിസ് വിചാരണ നീട്ടിക്കൊണ്ടുപോവുകയാണ്.
ക്രിമിനല്‍ നടപടി നിയമം 268ാം വകുപ്പു പ്രകാരം തന്നെ ഡല്‍ഹിയില്‍നിന്ന് പുറത്തേക്കു കൊണ്ടുപോവുന്നത് വിലക്കുന്ന ലഫ്. ഗവര്‍ണറുടെ ഉത്തരവ് ഈയിടെയാണ് റദ്ദു ചെയ്തത്. അതിനാല്‍ ഇക്കാലത്ത് മറ്റു സംസ്ഥാനങ്ങളില്‍ തന്റെ പേരിലുള്ള കേസുകളില്‍ ഹാജരാവാന്‍ സാധിച്ചില്ലെന്നും കത്തില്‍ ഗാന്ധി തുടരുന്നു.
Next Story

RELATED STORIES

Share it