Flash News

മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന് ടോം ഉഴുന്നാലിലിന്റെ വീഡിയോ

മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ താല്‍പര്യം കാണിക്കുന്നില്ലെന്ന് ടോം ഉഴുന്നാലിലിന്റെ വീഡിയോ
X


കോട്ടയം: യെമനില്‍ നിന്നും സായുധസംഘം
തട്ടിക്കൊണ്ടുപോയ സലേഷ്യന്‍ സഭ വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്റെ മറ്റൊരു വീഡിയോ ടേപ്പ് കൂടി പുറത്തുവന്നു. കേന്ദ്രസര്‍ക്കാര്‍ മോചന ശ്രമങ്ങളില്‍ ഒരു താല്‍പര്യവും കാണിക്കുന്നില്ലെന്നും അബുദാബി ബിഷപ്പ് ഹൗസ് കേന്ദ്രീകരിച്ചും ഊര്‍ജിതമായി മോചനശ്രമങ്ങള്‍ ഉണ്ടാകുന്നില്ലെന്നും ഫാ. ടോമിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

യൂടൂബില്‍ വന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
താന്‍ വളരെ ക്ഷീണിതനാണെന്നും അടിയന്തിര ചികില്‍സ ആവശ്യമാണെന്നും വളരെ ദുഖിതനാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബന്ധുക്കളോട് തന്നെ മോചിപ്പിക്കുന്നതിന് വേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്യണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു. ഇത് രണ്ടാമത്തെ വീഡിയോ ടേപ്പാണ് അദ്ദേഹത്തിന്റെതായി പുറത്ത് വന്നത്, ആറ് മാസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ മറ്റൊരു വീഡിയോ ടേപ്പ് പുറത്ത് വന്നിരുന്നു. ദൃശ്യങ്ങളില്‍ കാണുന്നത് ഫാ. ടോം ഉഴുന്നാലില്‍ തന്നെയാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു.
വീഡിയോ സന്ദേശം ആശങ്ക ഉയര്‍ത്തുന്നതാണെന്ന് ജോസ് കെ മാണി എംപി പറഞ്ഞു. കുടുംബാംഗങ്ങളെപ്പോലെതന്നെ രാജ്യത്തിനാകെ വിലപ്പെട്ടതാണ് അദ്ദേഹത്തിന്റെ ജീവന്‍. ഫാം. ടോം ഉഴുന്നാലിലിന്റെ മോചനം വേഗത്തിലാക്കുവാന്‍ ഐക്യരാഷ്ട്രസംഘടന പോലെയുള്ള ഏജന്‍സികളുടെ സഹായം ഉപയോഗിക്കണമെന്നും ജോസ് കെ മാണി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it