മോങ്ങത്തുനിന്നു പിടികൂടിയ സ്‌ഫോടക വസ്തുക്കളില്‍ ഡിറ്റൊണേറ്ററുകള്‍ മാറ്റി

കൊണ്ടോട്ടി: ദേശീയപാതയി ല്‍ മോങ്ങത്തു നിന്ന് ഒന്നര മാസം മുമ്പ് പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ കൊണ്ടോട്ടി പോലിസ് സ്റ്റേഷനില്‍ നിന്നു മാറ്റിത്തുടങ്ങി.
പിടികൂടിയ 17,000 ഡിെറ്റാണേറ്ററുകളാണു ലൈസന്‍സും സുരക്ഷിതത്വവുമു ള്ള പുളിക്കല്‍ പഞ്ചായത്തിലെ ക്വാറികളിലേക്കും ക്രഷറുകളിലേക്കും മാറ്റിയത്. ശേഷിക്കുന്ന ഏഴു ടണ്‍ ജലാറ്റിന്‍ സ്റ്റിക്ക്, ആറു ടണ്‍ സേഫ്റ്റി ഫ്യൂസ് എന്നിവ പോലിസ് ലേലം ചെയ്യും. ഇതിനുള്ള അനുമതിക്കായി കോടതിയെ സമീപിക്കുമെന്നു കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ പി മുഹമ്മദ് ഹനീഫ പറഞ്ഞു.
എറണാകുളത്ത് നിന്ന് എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അമിത് സ്‌റ്റേഷനിലെത്തി സ്‌ഫോടക വസ്തുക്കള്‍ പരിശോധിച്ചിരുന്നു. ഇവരുടെ റിപോര്‍ട്ട് കിട്ടിയാലുടന്‍ കോടതിയെ സമീപിക്കും.
കഴിഞ്ഞമാസം 28നാണു കര്‍ണാടകയില്‍ നിന്നു ലോറിയില്‍ കടത്തിക്കൊണ്ടുവന്നതും മോങ്ങത്തെ ഗോഡൗണി ല്‍ സൂക്ഷിച്ചതുമായ സ്‌ഫോടക വസ്തുക്കള്‍ പോലിസ് പിടികൂടിയത്.
സംഭവത്തില്‍ പാലക്കാട് കലുക്കല്ലൂര്‍ വലിയപറമ്പ് മാമ്പറ്റ കുന്നതത്ത് മുഹമ്മദ് സലീം (46), കാസര്‍കോട് സ്വദേശി ടി എ ജോര്‍ജ് (40), കര്‍ണാടക ചിക്കമംഗളൂരു സ്വദേശി ഹക്കിം (32) എന്നിവരെ പോ ലി സ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഗോഡൗണ്‍ ഉടമയെ പോലിസിന് പിടികൂടാനായിട്ടില്ല.
പിടികൂടിയ സ്‌ഫോടക വസ്തുക്കളില്‍ ഡിറ്റൊണേറ്ററുകള്‍ സുരക്ഷിത സ്ഥലത്തേക്കു മാറ്റാന്‍ കോടതി ഒരു മാസം മുമ്പുതന്നെ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ കൊച്ചിയില്‍ നിന്ന് എക്‌സ്‌പ്ലോസീവ് കണ്‍ട്രോളറുടെ പരിശോധന വൈകിയതാണ് ഇവ മാറ്റുന്നതിനു തടസ്സമായിരുന്നത്.
Next Story

RELATED STORIES

Share it