Flash News

മോങ്ങം സ്വദേശി ദമ്മാമില്‍ തൂങ്ങിമരിച്ച നിലയില്‍

മോങ്ങം സ്വദേശി ദമ്മാമില്‍ തൂങ്ങിമരിച്ച നിലയില്‍
X


ദമ്മാം: മലപ്പുറം ജില്ലയില്‍ മോങ്ങം ചെറുപുത്തൂര്‍ സ്വദേശിയെ ദമ്മാമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളാരം പാറക്കല്‍ വീട്ടില്‍ അബ്ദുല്ലക്കുട്ടിയുടെ മകന്‍ മഹ്മൂദിനെയാണ് കഴിഞ്ഞ ദിവസം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബൂഫിയ ജോലിക്കാരനായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് വിശ്രമിക്കാന്‍ പോയ യുവാവ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്. ഭാര്യ സാഹിത. മൃതദേഹം ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it