Flash News

മൊറാറ്റയ്ക്കും ലോകകപ്പ് യോഗ്യതാ മല്‍സരം കളിക്കാനാവില്ല



ലണ്ടന്‍: ചെല്‍സി സൂപ്പര്‍ താരവും സ്പാനിഷ് ദേശീയ ടീം താരവുമായ അല്‍വാരോ മൊറാറ്റയ്ക്ക് പരിക്ക്. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയ്‌ക്കെതിരായ മല്‍സരത്തിനിടെയാണ് മൊറാറ്റയുടെ കാലിന് പരിക്കേറ്റത്. ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ നടക്കാനിരിക്കെ മൊറാറ്റയുടെ പരിക്ക് സ്‌പെയിന്‍ ടീമിന് തിരിച്ചടിയാവും. മൊറാറ്റയുടെ അഭാവത്തില്‍ അത്‌ലറ്റികോ ബില്‍ബോയുടെ 36 കാരനായ സ്‌ട്രൈക്കര്‍ ആറിറ്റസ് അഡൂരിസിനെ സ്പാനിഷ് ടീമില്‍ ഉള്‍പ്പെടുത്തിയതായി സ്‌പെയിന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ജൂലിയന്‍ ലോപ്പറ്റുഗി വ്യക്തമാക്കി. ഇതോടെ സ്‌പെയിനിന്റെ ആല്‍ബനിയക്കെതിരെയും ഇസ്രായേലിനും എതിരായ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ മൊറാറ്റയ്ക്ക് നഷ്ടമാവും.
Next Story

RELATED STORIES

Share it