kannur local

മൊയ്തുപാലത്തില്‍ വാഹനാപകടം; കാര്‍ കത്തിനശിച്ചു

തലശ്ശേരി: ധര്‍മടം മൊയ്തുപാലത്തിനു മുകളില്‍ ലോറിയും മാരുതി കാറും കൂട്ടിയിടിച്ച് കാര്‍ കത്തിനശിച്ചു. കാറിലുണ്ടായിരുന്നു രണ്ടുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണൂര്‍ താണ സ്വദേശി ഷാഹിദ് (19), തലശ്ശേരി സ്വദേശി മുഹ്‌സിന്‍ (19) എന്നിവരെ കണ്ണൂര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം. കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന എംഎച്ച് വി കെ 9091 നമ്പര്‍ ലോറിയും കെഎല്‍ 13 എഎച്ച് 3643 നമ്പര്‍ മാരുതി റെണോള്‍ഡ് ക്വിഡ് കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിനു തീപിടിച്ചു. കാറിലുണ്ടായിരുന്നവര്‍ തീ പടരുന്നതിനു മുമ്പേ പുറത്തേക്ക് ചാടിയതിനാല്‍ വന്‍ ദുരന്തമൊഴിവായി.
Next Story

RELATED STORIES

Share it