malappuram local

മൊബൈല്‍ ഷോപ്പ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന; യുവാവ് അറസ്റ്റില്‍

പെരിന്തല്‍മണ്ണ: മൊബൈല്‍ ഫോണ്‍ ഷോപ്പ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന. മൊബൈല്‍ ഷോപ്പിലെ ജീവനക്കാരന്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലെ മൊബൈല്‍ സര്‍വീസ് സെന്ററിലെ കുന്നപ്പള്ളി സ്വദേശി ഫായിസ് (23)നെ ആണ് പെരിന്തല്‍മണ്ണ എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 15 പൊതികളിലായി നിറച്ച കഞ്ചാവ് കണ്ടെടുത്തു. പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ച് നടക്കുന്ന കഞ്ചാവ് വിതരണം മൊബൈല്‍ ഷോപ് വഴിയാണെന്ന വിവരത്തിലാണ് എക്‌സൈസ് സംഘം യുവാവിനെ നിരീക്ഷണം നടത്തി പിടികൂടിയത്. ഇതേ മൊബൈല്‍ ഷോപ്പില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന സ്ത്രീകളുടെ നമ്പര്‍ തരപ്പെടുത്തി വശീകരിക്കുന്ന മറ്റൊരു പരാതിയില്‍ അന്വേഷണം നടന്നു വരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി അനില്‍കുമാര്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരായ വേണുഗോപാലന്‍ ടി മൊയ്തു, ഉദ്യോഗസ്ഥരായ വി മുരളി, രാമന്‍കുട്ടി, മധു, ശിവപ്രസാദ്, ഷിബു, പ്രത്യുഷ്, ഗോപി, ബിനേഷ്, റിഷാദലി, വനിതാ ഓഫിസര്‍മാരായ ഇന്ദുദാസ്, ഇന്ദു എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it