kannur local

മൊബൈല്‍ ലോക് അദാലത്തുമായി ലീഗല്‍ സര്‍വീസ് അതോറിറ്റി

കണ്ണൂര്‍: പൊതുജനങ്ങളുടെ സൗകര്യാര്‍ഥം കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി മൊബൈല്‍ ലോക് അദാലത്ത് സംഘടിപ്പിക്കുന്നു. ഇതിനായി കെല്‍സ സജമാക്കിയ മൊൈബല്‍ ലോക് അദാലത്ത് വാന്‍ ജനുവരി 8 മുതല്‍ 19 വരെ ജില്ലയിലുണ്ടാകും. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ക്യാംപ് ചെയ്ത് പരാതികള്‍ കേള്‍ക്കും.
ജനുവരി 8-ഇരിട്ടി, 9-കേളകം, 11-ആറളം, 12-പേരാവൂര്‍, 13-പെരളശ്ശേരി, ചൊവ്വ, 14-കല്ല്യാശ്ശേരി, 15 -അഞ്ചരക്കണ്ടി, ചക്കരക്കല്ല്, 18-മാതമംഗലം, 19-നടുവില്‍, ആലക്കോട് എന്നിങ്ങനെയാണ് ക്യാംപ്.
ന്യായാധിപനും അഭിഭാഷക മെംബറും ഉള്‍പ്പെടുന്ന അദാലത്തില്‍ പരാതികള്‍ പരിഗണിക്കും. ഇരിട്ടി താലൂക്ക് പരിധിയിലുള്ള പരാതികള്‍ തലശ്ശേരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനാണ് സമര്‍പ്പിക്കേണ്ടത്.
കഴിവതും തല്‍സമയം പരിഹാരമുണ്ടാക്കാനുള്ള സൗകര്യാര്‍ഥം പരാതികള്‍ ജനുവരി 4 നകം തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍ കോടതി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫിസുകളില്‍ സമര്‍പ്പിക്കണം. മൊബൈല്‍ അദാലത്തില്‍ സ്വീകരിക്കുന്ന പരാതികള്‍ തല്‍സമയം തീരുമാനമായില്ലെങ്കില്‍ പിന്നീട് അതാത് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ഓഫിസുകളില്‍ പരിഗണിക്കും.
Next Story

RELATED STORIES

Share it