മൊബൈല്‍ ഫോണുകളില്‍ അപായ ബട്ടണ്‍ വരുന്നു
BY Sumeera SMR30 Dec 2015 2:14 AM GMT
Sumeera SMR30 Dec 2015 2:14 AM GMT
ന്യൂഡല്‍ഹി: അടിയന്തര സാഹചര്യത്തില്‍ വനിതകളെ സഹായിക്കാന്‍ മൊബൈല്‍ ഫോണില്‍ അപായ ബട്ടണ്‍ വരുന്നു. ഇത്തരം ബട്ടണ്‍ സ്ഥാപിക്കാന്‍ ഫോണ്‍കമ്പനികള്‍ സന്നദ്ധമായിട്ടുണ്ടെന്ന് കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനകാഗാന്ധി അറിയിച്ചു. അടുത്ത മാര്‍ച്ചിനകം മൊബൈല്‍ ഫോണുകളില്‍ അപായ ബട്ടണ്‍ ഉണ്ടായിരിക്കും. ഏതെങ്കിലും സ്ത്രീ പ്രയാസം അനുഭവിക്കുന്നുവെങ്കില്‍ അവര്‍ക്ക് മൊബൈല്‍ ഫോണിലെ അപായ ബട്ടണ്‍ ഉപയോഗിക്കാം. പോലിസിന് അടിയന്തര സന്ദേശം ലഭിക്കുന്ന രീതിയിലായിരിക്കും സംവിധാനം.
Next Story