മൊബൈല്‍ ഫോണുകളില്‍ അപായ ബട്ടന്‍ വരുന്നു

ന്യൂഡല്‍ഹി: സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് അടുത്തവര്‍ഷം ജനുവരി ഒന്നുമുതല്‍ രാജ്യത്തു വില്‍ക്കുന്ന എല്ലാ മൊബൈല്‍ ഫോണുകളിലും അപായ ബട്ടന്‍ നിര്‍ബന്ധമാക്കി. അടിയന്തര ഘട്ടങ്ങളില്‍ എളുപ്പം ഫോണ്‍ ചെയ്യുന്നതിന് സഹായിക്കുന്നതാണ് ഈ ബട്ടന്‍. 2018 ജനുവരി ഒന്നുമുതല്‍ എല്ലാ ഫോണുകളിലും ജിപിഎസ് നാവിഗേഷന്‍ സംവിധാനം നിര്‍ബന്ധമാക്കുമെന്നും ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അപായ ബട്ടനായി ഉപയോഗിക്കുന്നത് 5 അല്ലെങ്കില്‍ 9 നമ്പറുകളാണ്.
Next Story

RELATED STORIES

Share it