malappuram local

മൊബൈല്‍ ടവറുകളില്‍നിന്ന് ബാറ്ററി മോഷണം; മൂന്നു യുവാക്കള്‍ പിടിയില്‍

പെരിന്തല്‍മണ്ണ: കാറുകളിലും മോട്ടോര്‍ സൈക്കിളുകളിലും കറങ്ങി മൊബൈല്‍ ടവറുകളില്‍ നിന്നും സോളാര്‍ സ്ട്രീറ്റ് ലൈറ്റുകളില്‍ നിന്നും ബാറ്ററികള്‍ മോഷ്ടിച്ച് വില്‍പന നടത്തുന്ന മൂന്നുപേര്‍ പിടിയില്‍.
പെരിന്തല്‍മണ്ണ സിഐ എ എം സിദ്ധീഖിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ എസ്‌ഐ ജോബിതോമസ്, പെരിന്തല്‍മണ്ണ ഷാഡോ പോലിസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പാലക്കാട് വെള്ളിനേഴി സ്വദേശി തെങ്ങിന്‍തൊടിയില്‍ സുരേന്ദ്രന്‍(19), പാലക്കാട്, കരുവട്ടം സ്വദേശി പൊട്ടികുഴിയില്‍ ബിജേഷ് (19), പാലക്കാട് വെള്ളിനേഴി സ്വദേശി തെങ്ങിന്‍തൊടി മുജീബ് (21) എന്നിവരാണ് മോഷ്ടിച്ച ബാറ്ററികള്‍ സഹിതം പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ പാലക്കാട്, വെള്ളിനേഴി പഞ്ചായത്ത് റോഡരികില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ സ്ട്രീറ്റ് ലൈറ്റില്‍ നിന്നും മാങ്ങോട് ഭാഗത്തുള്ള മൊബൈല്‍ ടവറില്‍ നിന്നുമാണ് ബാറ്ററികള്‍ മോഷണം നടത്തിയിട്ടുള്ളതെന്ന് സമ്മതിച്ചു. പെരിന്തല്‍മണ്ണ സിഐ എം സിദ്ദീഖ്, എസ്‌ഐ ജോബി തോമസ്, എസ്‌ഐ കൃഷ്ണകുമാര്‍, എസ്‌ഐ വേലായുധന്‍, എഎസ്‌ഐ മോഹന്‍ദാസ്, മോഹനകൃഷ്ണന്‍, സി പി മുരളി, അഭിലാഷ്, നിബിന്‍ പാസയ്യന്‍, നസീര്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്. പ്രതികളെ ജെആര്‍സിഎം കോടതി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it