മൊബൈല്‍ ടവറിന് മുകളില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി

ചങ്ങനാശ്ശേരി: പോലിസ് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് മൊബൈല്‍ ഫോണ്‍ ടവറിന് മുകളില്‍ക്കയറി ആത്മഹത്യാ ഭീഷണി മുഴക്കി. തിരുവല്ല മാന്താനം കുന്നുംപുറം വാസുദേവന്റെ മകന്‍ ബിനീഷാ(32)ണ് എംസി റോഡില്‍ വേഴക്കാട്ടുചിറ ബസ് സ്റ്റാന്റിനു സമീപമുള്ള ബിഎസ്എന്‍എല്‍ ടവറിനു മുകളില്‍ക്കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.
മണിക്കൂറുകളോളം ടവറിന് മുകളില്‍ നിലയുറപ്പിച്ച ബിനീഷിനെ വൈകീട്ട് അഞ്ചോടെ അഗ്നിശമന സേനയും അഭിഭാഷകനായ മാധവന്‍പിള്ളയും ചേര്‍ന്ന് അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു. ആത്മഹത്യാഭീഷണി മുഴക്കാനുള്ള കാരണത്തെക്കുറിച്ച് ബിനീഷ് പറയുന്നതിങ്ങനെ. 2017 ആഗസ്ത് 12ന് താനും സുഹൃത്തായ യുവതിയുമായി ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ തിരുവല്ല പോലിസ് യുവതിയെ പിടിച്ചുകൊണ്ടുപോയി. കാരണം അന്വേഷിച്ചുചെന്ന തന്നെ അകാരണമായി പോലിസ് മര്‍ദിച്ചു. ഇതിനെതിരേ മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. തിരുവല്ല, പുളിക്കീഴ് പോലിസ് ഉദ്യോഗസ്ഥര്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയാണ്. ഇങ്ങനെ ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നും ബിനീഷ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it