kasaragod local

മൊബൈല്‍ കടയില്‍ മോഷണം

ബദിയഡുക്ക: ടൗണിലെ മൊബൈല്‍ കടയില്‍ കവര്‍ച്ച. എആര്‍ കമ്മ്യൂണിക്കേഷന്‍ എന്ന കടയിലാണ് വെള്ളിയാഴ്ച രാത്രി കവര്‍ച്ച നടന്നത്. 95,000 രൂപയുടെ സാധനങ്ങളാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്. ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, റീചാര്‍ജ് കൂപ്പണുകള്‍, മെമ്മറി കാര്‍ഡുകള്‍, ഡിവിഡി പ്ലെയര്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. കടയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ മേശ വലിപ്പും മറ്റും കുത്തിത്തുറന്നാണ് മൊബൈല്‍ ഫോണുകളും സാധനങ്ങളും കവര്‍ച്ച ചെയ്തത്. ബദിയടുക്കയിലെ വി രതീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ബദിയടുക്ക പോലിസില്‍ പരാതി നല്‍കി. വിരലടയാള വിദഗ്ദര്‍ തെളിവ് ശേഖരിച്ചു.
Next Story

RELATED STORIES

Share it