kozhikode local

മൊബൈല്‍ ഓണ്‍ലൈന്‍ ഗേറ്റ്‌വേ പ്രകാശനം ഇന്ന്‌



വടകര: നൂതന സാങ്കേതിക വിദ്യയായ മൊബൈല്‍ആപ്ലിക്കേഷന്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തിനായി രൂപകല്‍പ്പന ചെയ്തു. പുതുതായി തയ്യാറാക്കിയ മൊബൈല്‍ ഓണ്‍ലൈന്‍ ഗേറ്റ് വേ സംവിധാനത്തിന്റെ ഔദ്യോഗിക പ്രകാശനം 2017 ഇന്ന് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് സികെ നാണു എംഎല്‍എ നിര്‍വഹിക്കും. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇടി അയൂബ് അദ്ധ്യക്ഷത വഹിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് സൗജന്യമായി “എന്റെഗ്രാമ പഞ്ചായത്ത്” എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് സെലക്ട് ചെയ്യുക. ഗ്രാമപഞ്ചായത്തില്‍ നിന്നുള്ള അറിയിപ്പുകളും വാര്‍ത്തകളും പൂര്‍ണ്ണ വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും ഞൊടിയിടയില്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന വിധത്തിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. കൂടുതല്‍ പഞ്ചായത്തുകള്‍ ഓണ്‍ലൈന്‍ ഗേറ്റ് വേ സംവിധാനത്തിലേക്ക് കടന്നു വരുന്നതോടെ, പ്രദേശവാസികള്‍ക്ക്്, ബ്ലോക്ക്പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, സഫലം എംഎല്‍എ, എംപി തുടങ്ങിയവരില്‍ നിന്നുള്ള വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാകും. അഴിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ഓണ്‍ലൈന്‍ ചാനല്‍ ആയി പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തില്‍ ഫഌഷ് ന്യൂസുകള്‍ ഞൊടിയിടയില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരം വാര്‍ത്തകള്‍ വായിക്കുന്നതിനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it