kozhikode local

മൊഫ്യൂസില്‍ ബസ് സ്റ്റാന്റ് കവാടത്തിലെ മരാമത്ത് പണി ഭീഷണിയാവുന്നു

കോഴിക്കോട്: പുതിയ ബസ്റ്റാന്റ് കവാടത്തിലെ മരാമത്ത് പ്രവൃത്തികള്‍ ഭീഷണിയാവുന്നു. കഴിഞ്ഞദിവസം പെയ്ത ‘സാമ്പിള്‍ മഴയില്‍ തന്നെ മാവൂര്‍ റോഡും പരിസരവും ശക്തമായ മഴവെള്ളപ്പാച്ചിലില്‍ കുടുങ്ങി.
കാല്‍നടയാത്രക്കാരും ഒപ്പം വാഹനങ്ങളും മഴ വെള്ളം നീന്തിക്കടക്കാന്‍ പാടുപെട്ടിരുന്നു.മൊഫ്യൂസല്‍ ബസ് സ്റ്റാന്റിനു മുന്‍വശത്തെ അഴുക്കുചാല്‍ പ്രവൃത്തിക്ക് വേണ്ടി സ്റ്റാന്റിന്റെ പൂമുഖം പൊളിച്ചിട്ടതും മഴക്കെടുതിയെ കൂടുതല്‍ ദുരിതപൂര്‍ണമാക്കി. ദിവസങ്ങളായി മറകെട്ടി പൊളിച്ചിടുകയും ഒന്നോ രണ്ടോ സ്്‌ലാബ് വാര്‍ക്കുകയും ഒന്നോ രണ്ടോ സ്്‌ലാബ് വാര്‍ക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ ബാക്കി വശത്തെ കുഴി സ്്‌ലാബില്ലാതെ തുറന്നു കിടക്കുകയുമാണ്. ദീര്‍ഘദൂര ബസ്സിറങ്ങിവരുന്നവരും മറ്റുള്ളവരും സിറ്റി ബസ്സിനായി കാത്തിരുന്ന ബസ് സ്‌റ്റോപ്പ് പൊളിച്ചുമാറ്റിയിട്ടുണ്ട്. ഇതിന്റെ അവശിഷ്ടങ്ങളും പൂര്‍ണമായും റോഡരികിലും മറ്റുമായി കൂട്ടിയിട്ടിരിക്കുകയാണ്.
അടുത്ത മഴക്ക് മുമ്പെങ്കിലും ദിനേന ആയിരക്കണക്കിന് യാത്രക്കാര്‍ കടന്നുവരുന്ന മൊഫ്യൂസില്‍ സ്റ്റാന്റിന്റെ പ്രവേശനകവാടത്തിലെ അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിക്കണം. പൊളിച്ചു മാറ്റിയ സ്റ്റാന്റിന്റെ ഇരുമ്പുകുഴലുകളും തകരഷീറ്റുകളും എല്ലാം എടുത്തുമാറ്റി യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കണം. രാത്രിയില്‍ തെരുവ് വിളക്കുകള്‍ കത്താത്ത സമയത്ത് ഇവിടെ അപകടം ഉണ്ടാകുന്നതും പതിവാണ്.
Next Story

RELATED STORIES

Share it