Flash News

മൊത്തവിപണിയിലും വന്‍ വിലക്കയറ്റം

മൊത്തവിപണിയിലും വന്‍ വിലക്കയറ്റം
X

ന്യൂഡല്‍ഹി: ചില്ലറ വിപണിക്ക് പിന്നാലെ മൊത്ത വിപണയിലും വന്‍വിലക്കയറ്റമെന്ന് ഉപഭോക്തൃ വില സൂചിക. ജൂണിലെ ഹോള്‍സെയില്‍ പ്രൈസ് ഇന്‍ഡക്‌സ്(മൊത്തവിപണി വില സൂചിക-ഡബ്ല്യുപിഐ) പ്രകാരം 5.77 ശതമാനമാണ് വിലക്കയറ്റം. 2013 ഡിസംബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ധന വിലയുടെ വന്‍വര്‍ധന വിപണിയെ കാര്യമായി ബാധിക്കുന്നുണ്ട്.
ജൂണില്‍ 4.43 ശതമാനമായിരുന്നു മൊത്തവിപണിയിലെ വിലക്കയറ്റം. കഴിഞ്ഞ വര്‍ഷം ഇതേ മാസം 0.90 ശതമാനമായിരുന്നു വില വര്‍ധന.

ജൂണില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 1.80 ശതമാനമാണ്. തൊട്ടുമുമ്പത്തെ മാസം ഇത് 1.60 ശതമാനമായിരുന്നു. പച്ചക്കറികളുടെ വില വര്‍ധന 2.51 ശതമാനത്തില്‍ നിന്ന് 8.12 ശതമാനമായി ഉയര്‍ന്നു. ഇന്ധന വിലയിലും വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മെയില്‍ 11.22 ശതമാനമുണ്ടായിരുന്ന വര്‍ധന ജൂണില്‍ 16.18 ശതമാനമായി കുതിച്ചുയര്‍ന്നു.

മൊത്തവിപണയില്‍ ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ വിലയില്‍ വലിയ കുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്.  മുട്ട, പഴം-പച്ചക്കറികള്‍, മല്‍സ്യം, ബാര്‍ലി, മാട്ടിറച്ചി, ഗോതമ്പ്, കാപ്പി, സുഗന്ധവ്യഞ്ജനങ്ങള്‍, പാല്‍, കോഴി തുടങ്ങിയവയ്ക്കും വില വര്‍ധിച്ചു.
Next Story

RELATED STORIES

Share it