മൊണാലിസയെക്കുറിച്ച് പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞന്‍

പാരിസ്: ലിയണാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാത ചിത്രം മൊണാലിസയെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുമായി ഫ്രഞ്ച് ശാസ്ത്രജ്ഞന്‍ പാസ്‌കല്‍ കോട്ട്. പെയിന്റിങിന്റെ ബാഹ്യപ്രതലത്തിനു തൊട്ടുതാഴെയുള്ള പാളിയില്‍ യഥാര്‍ഥ മൊണാലിസയുടെ ചിത്രമുണ്ടെന്ന് കോട്ട് പറയുന്നു. ഫ്‌ളോറന്‍സ് സ്വദേശിനിയായ ലിസ ഘെരാര്‍ദിനിയെയാണ് ഡാവിഞ്ചി വരച്ചതെന്നാണ് മൊണാലിസയെക്കുറിച്ചുള്ള ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലിസയുടെ ചിത്രം മൊണാലിസയുടെ ബാഹ്യപ്രതലത്തിനു തൊട്ടുതാഴെയുള്ള പാളിയിലാണെന്നാണ് കോട്ട് പറയുന്നത്.
വെളിച്ചത്തിന്റെ പ്രതിഫലനം ആസ്പദമാക്കി പാളികളെ വിശകലനം ചെയ്യുന്ന സാങ്കേതികവിദ്യ (ലെയര്‍ ആംപ്ലിഫിക്കേഷന്‍ മെത്തേഡ്) ഉപയോഗിച്ചാണ് കോട്ട് മൊണാലിസ സംബന്ധിച്ച പരീക്ഷണങ്ങള്‍ നടത്തിയത്. 1503നും 1517നും ഇടയില്‍ വരച്ചതാണെന്നു കണക്കാക്കപ്പെടുന്ന ചിത്രത്തില്‍ ദൃശ്യമാവുന്നത് യഥാര്‍ഥ മൊണാലിസ അല്ലെന്നു പറയുന്ന കോട്ട് യഥാര്‍ഥ മൊണാലിസയുടെ ചിത്രവും അവതരിപ്പിക്കുന്നു.
Next Story

RELATED STORIES

Share it