kasaragod local

മൊഗ്രാല്‍ മാപ്പിള കലാ പഠനകേന്ദ്രം: ശോച്യാവസ്ഥ പരിഹരിക്കണമെന്ന്

കാസര്‍കോട്: മാപ്പിളകലാ പഠനത്തിന് സര്‍ക്കാര്‍ ആരംഭിച്ച മൊഗ്രാല്‍ മാപ്പിളകലാ പഠനകേന്ദ്രത്തിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണാന്‍ സാംസ്‌കാരിക വകുപ്പ് ഇടപെടണമെന്ന് കേരള മാപ്പിളകലാ അക്കാദമി ജില്ലാ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മുഹമ്മദലി അധ്യക്ഷത വഹിച്ചു. ആരിഫ് കാപ്പില്‍, എം എ നജീബ്, ശരീഫ് കാപ്പില്‍, സി എ അഹമ്മദ് കബീര്‍, റഊഫ് ബായിക്കര, അബ്ദുല്‍ ഖാദര്‍ വില്‍റോഡി, മുഹമ്മദലി സിനാന്‍, സിദ്ദീഖ് എരിയാല്‍, ഇര്‍ഷാദ് ഹുദവി ബെദിര, മൗവ്വല്‍ മുഹമ്മദ്, പി സി സാബിത്ത് നെല്ലിക്കട്ട, രിഫായി ചര്‍ളടുക്ക, മിഷാല്‍ റഹ്മാന്‍, റഊഫ് നെല്ലിക്കുന്ന്, നൗമാന്‍ ഡി ഇബ്രാഹിം സംസാരിച്ചു. ഭാരവാഹികള്‍: മുഹമ്മദലി (പ്രസിഡന്റ്), എം എ നജീബ്, ഇസ്മായില്‍ തളങ്കര, ശരീഫ് കാപ്പില്‍, എ പി ശംസുദ്ദീന്‍ (വൈസ് പ്രസിഡന്റ്), റഊഫ് ബായിക്കര (ജനറല്‍ സെക്രട്ടറി), അബ്ദുല്ല പടന്ന, മുര്‍ഷിദ് മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ വില്‍റോഡി, സിദ്ദീഖ് എരിയാല്‍ (സെക്രട്ടറി), സി എ അഹമ്മദ് കബീര്‍ (ഖജാഞ്ചി).
Next Story

RELATED STORIES

Share it