kasaragod local

മൊഗ്രാല്‍ അണ്ടര്‍ ബ്രിഡ്ജിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു

കാസര്‍കോട്: മൊഗ്രാല്‍, കൊപ്പളം, മൊഗ്രാല്‍ കടപ്പുറം, നാങ്കി, പെര്‍വാഡ് കടപ്പുറം കോളനി, കോയിപ്പാടി, ഗാന്ധിനഗര്‍ എസ്‌സി കോളനി എന്നീ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ചിരകാല അഭിലാഷമായ മൊഗ്രാല്‍ റെയില്‍വേ അണ്ടര്‍ ബ്രിഡ്ജിന് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു.
പഞ്ചായത്ത് അടക്കേണ്ട സെന്റേജ് തുക 3,70,000 രൂപ രണ്ട് വര്‍ഷത്തിലേറെയായി സതേണ്‍ റെയില്‍വെ മാനേജറുടെ പേരില്‍ കുമ്പള ഗ്രാമപ്പഞ്ചായത്ത് അടച്ചിട്ട്. പാലക്കാട് റെയില്‍വെ ഡിവിഷന്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം അണ്ടര്‍ ബ്രിഡ്ജിന്റെ നിര്‍മാണത്തിന് രണ്ട് കോടി 19 ലക്ഷം രൂപയാണ് ചെലവ് വരുന്നത്.
പി ബി അബ്ദുര്‍ റസാഖ് എംഎല്‍എയുടെ ശ്രമഫലമായിട്ടാണ് മൊഗ്രാല്‍ അണ്ടര്‍ ബ്രിഡ്ജിന് സര്‍ക്കാര്‍ അനുമതി ലഭിച്ചത്.റെയില്‍വേ ലൈന്‍ ഇരട്ടിപ്പിച്ചതോടെയാണ് ജനങ്ങള്‍ക്ക് പ്രയാസം നേരിടാന്‍ തുടങ്ങിയത്.
അണ്ടര്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണത്തിനാവശ്യമായ തുക പ്രഭാകരന്‍ കമ്മീഷന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിക്കുന്നതിന് സംസ്ഥാന മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്.
അണ്ടര്‍ ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാകുന്നതോടെ മൊഗ്രാല്‍ ടൗണിലേക്ക് പെട്ടന്ന് എത്തിപ്പെടാന്‍ സാധിക്കും.
Next Story

RELATED STORIES

Share it