kannur local

മൊകേരി ഈസ്റ്റ് യുപിഎസില്‍ 108 നവാഗതര്‍



പാനൂര്‍: പ്രവേശനനോല്‍സവത്തില്‍ ഒന്നാം ക്ലാസില്‍ 108 വിദ്യാര്‍ത്ഥികളെ പുതുതായി എത്തിച്ച് മൊകേരി ഈസ്റ്റ് എയിഡഡ് യൂപി സ്‌കൂള്‍. സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി പഠന നിലവാര മുയര്‍ത്തിയ 28 അധ്യാപകരുടെ ഒരുമയുള്ള പ്രവര്‍ത്തനങ്ങളും അധ്യാപനവും കൂടെ പിടിഎയുടെ നിരന്തര ഇടപ്പെടലുകളുമാണ് ഇതിനു സഹായകരമായത്. സ്‌കൂളിന്റെ വിദ്യാഭ്യാസ നിലവാരത്തെ തൊട്ടറിഞ്ഞ രക്ഷിതാക്കള്‍ മക്കളെ ഈ സ്‌കൂളില്‍ തന്നെ അയക്കാനുള്ള കാരണവും അധ്യാപനമികവ് തന്നെയാണ്. എല്‍പി, യുപി ക്ലാസുകളില്‍ 798 വിദ്യാര്‍ഥികളും എല്‍കെജി, യുകെജിയില്‍ 160 വിദ്യാര്‍ഥികളുമുള്‍പ്പെടെ 96ഓളം വിദ്യാര്‍ത്ഥികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത്.സ്‌കൂള്‍ അങ്കണത്തില്‍ നടന്ന മൊകേരി പഞ്ചായത്തുതല പ്രവേശനോല്‍സവം ജില്ല പഞ്ചായത്തു ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിററി ചെയര്‍—പേഴ്‌സന്‍ ടി ടി റംല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി വിമല അധ്യക്ഷത വഹിച്ചു. മല്‍സര പരീക്ഷകളില്‍ വിജയികളായ വിദ്യാര്‍ഥികള്‍ക്കുള്ള കിറ്റ് വിതരണം ബിആര്‍സി കോ-ഓഡിനേറ്റര്‍ വി പി റീജ നിര്‍വഹിച്ചു. അക്കാദമി പ്രവര്‍ത്തന റിപോര്‍ട്ട് ടി കെ ബീന അവതരിപ്പിച്ചു. പിടിഎ പ്രസിഡന്റ് എ പ്രദീപന്‍, മദര്‍ പിടിഎ പ്രസിഡന്റ് കെ വി സിന്ധു, അരവിന്ദന്‍, കൃഷ്ണന്‍, വിപി സുരേഷ്, ആര്‍കെ നാണു, രാഘവന്‍, പ്രധാനധ്യാപകന്‍ കെ പി പ്രദീപന്‍, പി ബീന സംസാരിച്ചു.പാനൂര്‍ യുപി സ്‌കൂളില്‍ നഗരസഭാ കൗണ്‍സിലര്‍ കെ കെ സുധീര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ഇ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കെ പി ശശീന്ദ്രന്‍, വി കെ രാജന്‍, നൗഷാദ് ഇല്ലിക്കന്റവിട, എം വി സ്‌നേഹലത, ഇ മണിരാജ്, എം രമേശന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it