Flash News

മൈസൂരില്‍ വാഹനാപകടം : രണ്ട് മലയാളികള്‍ മരിച്ചു

മൈസൂരില്‍ വാഹനാപകടം : രണ്ട് മലയാളികള്‍ മരിച്ചു
X


മൈസൂര്‍ ബെംഗളുരു പാതയില്‍ ഇന്നു രാവിലെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് കാസര്‍കോട് സ്വദേശികള്‍ മരിച്ചു. കാസര്‍കോട് അണക്യരിലെ ഓട്ടോ െ്രെഡവറും ഉളിയത്തടുക്ക എസ്.പി.നഗറിലെ അബ്ദുല്‍ ലത്തീഫ്  ആയിഷ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജുനൈദ് (28), എസ്.പി.നഗറിലെ ഉസ്മാന്‍ ഖദീജ ദമ്പതികളുടെ മകന്‍ അസ്ഹറുദ്ദീന്‍ (26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. കാസര്‍കോട് നിന്നും ഇരുവരും പാര്‍സല്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴാണ് ദുരന്തം. അസ്ഹറുദീന്‍ അവിവാഹിതനാണ്. ജുനൈദിന്റ ഭാര്യ തസ്‌നിമകള്‍ ഫാത്തിമ (രണ്ട്). ഇന്നു പുലര്‍ച്ചെ എല്‍വാല്‍ എന്ന സ്ഥലത്തു വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പില്‍ കര്‍ണാടക ആര്‍ടിസി ബസിടിച്ചാണ് അപകടം.
Next Story

RELATED STORIES

Share it