World

മൈക് പോംപിയോ സൗദിയില്‍

വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയെ കാണാതായ സംഭവം ചര്‍ച്ച ചെയ്യുന്നതിനു യുഎസ് സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് മൈക്ക് പോംപിയോ സൗദിയിലെത്തി.
മാധ്യമപ്രവര്‍ത്തകനെ കാണാതായ സംഭവത്തെക്കുറിച്ച് സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്താന്‍ മൈക്ക് പോംപിയോയെ അയക്കുമെന്നു പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നു. സല്‍മാന്‍ രാജാവുമായി ട്രംപ് ഫോണില്‍ സംസാരിച്ചതിനു പിന്നാലെയാണ് സെക്രട്ടറിയെ അയച്ചത്. അതിനിടെ, ഖഷഗ്ജിയെ കാണാതായ സംഭവത്തില്‍ സൗദി രാജാവ് അന്വേഷണത്തിന് ഉത്തരവിട്ടു.
ഖഷഗ്ജി വധം സൗദി റിയാലിന്റെ മൂല്യത്തേയും ബാധിച്ചു. അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദം കടുത്ത പശ്ചാത്തലത്തിലാണ് സൗദി റിയാല്‍ രണ്ടു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയത്.

Next Story

RELATED STORIES

Share it