മൈക്രോ ഫിനാന്‍സ്; വെള്ളാപ്പള്ളി അപായപ്പെടുത്താന്‍  ശ്രമിച്ചെന്ന് ആരോപണം

തിരുവനന്തപുരം: മൈക്രോ ഫിനാന്‍സ് പദ്ധതിയിലൂടെ തിരിമറി നടത്തിയ പണം തിരിച്ചുപിടിക്കാന്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അപായപ്പെടുത്താന്‍ ശ്രമിച്ചതായി ആരോപണം. മണ്ണൂത്തി മുന്‍ യൂനിയന്‍ സെക്രട്ടറി എം എന്‍ പവിത്രന്റെ ഭാര്യ ജയന്തി പവിത്രനാണു വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്.
തങ്ങളുടെ കുടുംബത്തെ ആക്രമിക്കാന്‍ വെള്ളാപ്പള്ളി നിര്‍ദേശം നല്‍കിയതായാണ് ജയന്തിയുടെ ആരോപണം. 2008ല്‍ പ്രവര്‍ത്തനമാരംഭിച്ച മണ്ണൂത്തി യൂനിയന്റെയും മൈക്രോ ഫിനാന്‍സ് പദ്ധതിയുടെയും വരവുചെലവ് കണക്കുകള്‍ അക്കൗണ്ടന്റും രണ്ട് അസിസ്റ്റന്റുമാരുമാണ് കൈകാര്യംചെയ്തിരുന്നത്. ഈ വ്യക്തികള്‍ 15 ലക്ഷം രൂപയോളം തിരിമറി നടത്തിയത് കണ്ടുപിടിച്ച പവിത്രന്‍ ഇവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് തൃശൂര്‍ പോലിസ് കമ്മീഷണര്‍ക്ക് പരാതിനല്‍കിയിരുന്നു. തുടര്‍ന്നു കഴിഞ്ഞ ഭരണസമിതിയിലെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പി ആര്‍ സിദ്ധാര്‍ഥന്‍ പവിത്രനെതിരേ ആരോപണം ഉന്നയിച്ചിരുന്നു.
ഇതേത്തുടര്‍ന്നു നിരവധി ഭീഷണികള്‍ നേരിടേണ്ടിവന്നതായി ജയന്തി പറഞ്ഞു. ഭീഷണി തുടരുന്ന സാഹചര്യത്തില്‍ തന്റെ ഭര്‍ത്താവിനോ മറ്റു കുടുംബാംഗങ്ങള്‍ക്കോ അപായം സംഭവിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം വെള്ളാപ്പള്ളി നടേശനും മണ്ണൂത്തി യൂനിയന്‍ ഭാരവാഹികള്‍ക്കുമായിരിക്കുമെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it