മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: അന്വേഷണത്തിനു കൂടുതല്‍ സമയം അനുവദിച്ചു

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗത്തിനെതിരായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണത്തിനു കൂടുതല്‍ സമയം അനുവദിച്ചു. ഒന്നരമാസത്തെ സമയമാണു വിജിലന്‍സ് സംഘത്തിന് അനുവദിച്ചത്. ഇതനുസരിച്ച് ഏപ്രില്‍ 23ന് കേസ് വീണ്ടും പരിഗണിക്കും. പ്രതിപക്ഷ നേതാവിന്റെ ഹരജിയിന്‍മേലുള്ള കേസിലാണ് അന്വേഷണത്തിനു കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് എം എന്‍ സോമന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ എംഡി നജീബ്, മൈക്രോ ഫിനാന്‍സ് സംസ്ഥാന കോ-ഓഡിനേറ്റര്‍ കെ കെ മഹേശ്വരന്‍ എന്നിവര്‍ക്കെതിരെയാണ് അന്വേഷണം.
80.30 ലക്ഷം രൂപയുടെ തട്ടിപ്പു നടന്നെന്നു രഹസ്യപരിശോധനയില്‍ തെളിഞ്ഞതായി വിജിലന്‍സ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍, ഏഴുലക്ഷം രൂപയുടെ തട്ടിപ്പേ കണ്ടെത്തിയിട്ടുള്ളൂ എന്ന് വിജിലന്‍സ് പിന്നീട് തിരുത്തി. ഇതെല്ലാം പരിഗണിച്ചശേഷം ഇന്നലെ അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നാണു കോടതി നിര്‍ദേശിച്ചിരുന്നത്. ഈ റിപോര്‍ട്ട് സമര്‍പ്പിക്കാനാണു കോടതി ഇപ്പോള്‍ സമയം നീട്ടിനല്‍കിയത്.
Next Story

RELATED STORIES

Share it