World

മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ സഹസ്ഥാപകനും കോടീശ്വരനുമായ പോള്‍ അലന്‍(65) അന്തരിച്ചു. ദീര്‍ഘനാളായി അലന്‍ കാന്‍സറിന് ചികില്‍സയിലായിരുന്നെന്ന് അദ്ദേഹത്തിന്റെ സ്വന്തം നിക്ഷേപ സ്ഥാപനമായ വുള്‍കാന്‍ ഇന്‍കോര്‍പറേഷന്‍ അറിയിച്ചു. 1953 ജനുവരി 21ന് സീറ്റലില്‍ യൂനിവേഴ്‌സിറ്റി ലൈബ്രറി എക്‌സിക്യൂട്ടീവ് ആയ കെന്നത്തിന്റെയും അധ്യാപികയായ ഫയി അലന്റെയും മകനായാണ് പോള്‍ ഗാര്‍ഡ്‌നര്‍ അലന്‍ ജനിച്ചത്.
പഠനകാലത്താണ് ബില്‍ഗേറ്റ്‌സും പോള്‍ അലനും സുഹൃത്തുക്കളാവുന്നത്. പഠനം നിര്‍ത്തി 1975ല്‍ ബില്‍ഗേറ്റ്‌സിനൊപ്പം മൈക്രോസോഫ്റ്റിന് രൂപംനല്‍കി. മൈക്രോസോഫ്റ്റില്‍ ടെക്‌നിക്കല്‍ ഓപറേഷനുകളുടെ ചുമതല നിര്‍വഹിച്ച അലന്‍ എംഎസ് ഡോസ്, വേള്‍ഡ് സോഫ്റ്റ്‌വെയറുകളും സംഭാവന ചെയ്തു. 1983ല്‍ ബില്‍ഗേറ്റ്‌സുമായി പിരിഞ്ഞെങ്കിലും 2000വരെ മൈക്രോസോഫ്റ്റ് ബോര്‍ഡ് മെംബറായിരുന്നു. 1986ലാണ് വുള്‍കാന്‍ ഇന്‍കോര്‍പറേഷന്‍ ആരംഭിച്ചത്.
പ്രഫഷനല്‍ കായിക ടീമുകളായ പോര്‍ട്ട്‌ലാന്‍ഡ് ട്രയല്‍ ബ്ലേസേഴ്‌സ് ബാസ്‌ക്കറ്റ് ബോള്‍ ടീമിന്റെയും സിയാറ്റ്ല്‍ സീഹോക്‌സ് ഫുട്‌ബോള്‍ ടീമിന്റെയും ഓഹരി ഉടമയായിരുന്നു. കേബിള്‍ ടിവിയിലും റിയല്‍ എസ്റ്റേറ്റിലും അദ്ദേഹത്തിന്റെ കമ്പനിക്ക് നിക്ഷേപമുണ്ടായിരുന്നു.
പോള്‍ അലന്റെ മരണത്തില്‍ ബില്‍ഗേറ്റ്‌സ് ദുഃഖം രേഖപ്പെടുത്തി. പോള്‍ അലന്‍ സത്യസന്ധനായ പങ്കാളിയും ഉറ്റ സുഹൃത്തുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

.

Next Story

RELATED STORIES

Share it