Flash News

മൈക്രോഫിനാന്‍സ് വായ്പാ പദ്ധതിയില്‍ 80.3 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു: വിജിലന്‍സ്

മൈക്രോഫിനാന്‍സ് വായ്പാ പദ്ധതിയില്‍ 80.3 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നു: വിജിലന്‍സ്
X
vellappally-natesan

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തിന്റെ മൈക്രോഫിനാന്‍സ് വായ്പ പദ്ധതിയില്‍ 80.3 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നതായി വിജിലന്‍സ്. മൈക്രോഫിനാന്‍സിന്റെ മറവില്‍എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ വിജിലന്‍സ് ലീഗല്‍ അഡൈ്വസറാണ് 80.3 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നതായി വ്യക്തമാക്കിയത്.

രഹസ്യ പരിശോധനയിലാണ് തട്ടിപ്പ്് കണ്ടെത്തിയതെന്ന്‌വിജിലന്‍സ് പറഞ്ഞു. പിന്നോക്ക വികസന കോര്‍പറേഷന്‍ എംഡി എന്‍ നജീബിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്തതായും വിജിലന്‍സ് അറിയിച്ചു. അന്വേഷണം സംബന്ധിച്ച രഹസ്യ പരിശോധനാ റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച സമര്‍പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മൈക്രോ ഫിനാന്‍സില്‍ തട്ടിപ്പ് നടന്നതായി വിജിലന്‍സ് സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.

നേരത്തെ വിഎസിന്റെ പരാതിയില്‍ മൈക്രോഫിനാന്‍സ് കേസുകളുടെ അന്വേഷണം സര്‍ക്കാര്‍ െ്രെകംബ്രാഞ്ചിന് വിട്ടു. െ്രെകം ബ്രാഞ്ച് എസ്.പി. ശ്രീധരനായിരുന്നു ഇതിന്റെ അന്വേഷണ ചുമതല. ഇത് കൂടാതെ മൈക്രോഫിനാന്‍സ് അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ വിഎസ് നേരിട്ടെത്തി ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു.ഈ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ കണ്ടെത്തല്‍ .
Next Story

RELATED STORIES

Share it