wayanad local

മേളയില്‍ രണ്ടാം ദിനത്തിലെ കാഴ്ചകള്‍ ഇങ്ങനെ...

സുല്‍ത്താന്‍ ബത്തേരി: കലോല്‍സവം രണ്ടാം ദിനം ഉണര്‍ന്നതു പലവിധ കാഴ്ചകളാലാണ്. എത്രയും വേഗം ഒരുങ്ങി വേദിയിലെത്തേണ്ട തിരക്കില്‍ മല്‍സരാര്‍ഥികള്‍. പരിപാടി കൃത്യസമയത്ത് തുടങ്ങേണ്ടതിന്റെ ഓട്ടപ്പാച്ചിലില്‍ സംഘാടകര്‍. ഏല്‍പ്പിച്ച പണികള്‍ കൃത്യമായ പൂര്‍ത്തിയാക്കാനുള്ള തത്രപ്പാടില്‍ സ്റ്റുഡന്റ്‌സ് വോളന്റിയര്‍മാര്‍. രാവിലെ തന്നെ ബഹളമയം.
രാവിലെ 9.30ഓടെ പരിപാടികള്‍ തുടങ്ങുമെന്നായിരുന്നു ഒന്നാംദിനം മേള സമാപിക്കുമ്പോള്‍ സംഘാടകര്‍ അറിയിച്ചിരുന്നത്. എത്രയും പെട്ടെന്ന് ഒരുങ്ങി വേദിയില്‍ എത്തുകയെന്ന ലക്ഷ്യമായിരുന്നു മല്‍സരാര്‍ഥികള്‍ക്ക്. ഗ്രീന്‍ റൂമില്‍ മേക്കപ്പ്മാന്‍മാര്‍ തിരക്കിട്ട് മല്‍സരാര്‍ഥികളെ ഒരുക്കുകയാണ്. ഒരുക്കം ആകാംക്ഷയോടെ നോക്കിനില്‍ക്കുന്ന അധ്യാപകരും രക്ഷിതാക്കളും. തിരുവാതിരക്കളിക്ക് കൈവിരലുകള്‍ ചുവപ്പിക്കുന്ന കുട്ടികള്‍. ഒരുക്കം പൂര്‍ത്തിയാക്കിയതിനു ശേഷം ഒന്നാം സമ്മാനം നേടിത്തരണമേ എന്നു മനമുരുകിയുള്ള പ്രാര്‍ഥന.
വേദികള്‍ക്കരികിലാണെങ്കില്‍ സ്‌റ്റേജുകള്‍ തൂത്തുവൃത്തിയാക്കുന്ന വോളന്റിയര്‍മാര്‍. വിധികര്‍ത്താക്കളെ വേദികള്‍ക്ക് മുന്നില്‍ സജ്ജീകരിച്ച ഇരിപ്പിടത്തിലേക്ക് എത്തിക്കുന്ന തിരക്കിലാണ് പ്രോഗ്രാം കമ്മിറ്റി ഭാരവാഹികള്‍. ഊട്ടുപുരയില്‍ പ്രാതലിന്റെ തരിക്ക്. ഉച്ചഭക്ഷണത്തിനുള്ള മുന്നൊരുക്കങ്ങള്‍. ഇങ്ങനെ ഒരുക്കങ്ങള്‍ തകൃതിയാണെങ്കിലും മല്‍സരങ്ങള്‍ ആരംഭിച്ചതാവട്ടെ, നേരത്തെ അറിയിച്ചതില്‍ നിന്ന് ഒരു മണിക്കൂര്‍ വൈകിയും...
Next Story

RELATED STORIES

Share it