palakkad local

മേളയില്‍ ആധാര്‍ രജിസ്‌ട്രേഷനും തെറ്റ് തിരുത്താനും അവസരം

പാലക്കാട്: അക്ഷയകേന്ദ്രയുടെ സ്റ്റാളില്‍  വിവിധ സേവനങ്ങളോടൊപ്പം ചൈല്‍ഡ് ട്രാഫിക്കിങ് തടയുന്നതിന് അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികളുടെ ആധാര്‍ രജിസ്—ട്രേഷന് അവസരമുണ്ടാകും. കുട്ടികള്‍ക്കായി ആധാര്‍ എടുക്കുക വഴി ആധാര്‍ നമ്പറിലൂടെയുളള വിവരങ്ങള്‍ കുട്ടിക്കടത്തലിലും തട്ടിക്കൊണ്ടുപോകലിലും ഇരയാകുന്ന കുട്ടികളെ പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കും.
കൂടാതെ പൊതു ജനങ്ങള്‍ക്കായി രേഖകളുടെ സാന്നിധ്യത്തില്‍ ആധാറിലെ തെറ്റുകള്‍ തിരുത്താനും സൗകര്യമുണ്ടാകും.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘ആവാസ്’  രജിസ്—ട്രേഷന് തൊഴില്‍ വകുപ്പിന്റെ  സ്റ്റാളില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തിലുളള ജില്ലാ ലേബര്‍ ഓഫിസിന്റെ ഇതേ സ്റ്റാളില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആര്‍എസ്ബിവൈ സ്മാര്‍ട്ട് കാര്‍ഡ് ലഭ്യമാകുന്നതിനുളള രജിസ്—ട്രേഷനും നടക്കും.
സാമൂഹികനീതി വകുപ്പിന്റെ സ്റ്റാളില്‍ സാമൂഹികനീതി വകുപ്പിന്റേയും സാമൂഹിക സുരക്ഷാ മിഷന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ ലഭിക്കും. നിരാമയ സൗജന്യആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി രജിസ്—ട്രേഷന്  സാമൂഹിക നീതി വകുപ്പിന്റെ കീഴിലുളള സ്റ്റാളില്‍ അവസരമുണ്ടാകും.
Next Story

RELATED STORIES

Share it