Alappuzha local

മേളയിലെ താരങ്ങളായി അശ്വതിയും ശ്രീക്കുട്ടിയും

ചേര്‍ത്തല: ആലപ്പുഴ റവന്യൂജില്ല കായികമേളയുടെ വേദിയില്‍ താരമായത് ഏഷ്യന്‍ പവ ര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ് ജേതാക്കളായ എ അശ്വതിയും, ശ്രീക്കുട്ടിയും. ഉദ്ഘാടനവേദിയില്‍ വച്ച് ഇരുവരെയും ആദരിച്ചുകൊണ്ടാണ് കായികമേളയ് ക്ക് തുടക്കം കുറിച്ചത്.
മുഹമ്മ എബിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥികളാണ് ഇരുവരും. അശ്വതി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും, ശ്രീക്കുട്ടി പ്ലസ് ടു വിദ്യാര്‍ഥിനിയുമാണ്.
ഒന്‍പതാം ക്ലാസ് മുതല്‍ ഇരുവരും കായികമേഖലയില്‍ വലിയ താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ടു വന്നവരാണ്. അന്നു മതല്‍ നിരന്തരമായ പരിശീലനത്തില്‍ ഇരുവരും മികവ് കാട്ടി. പിന്നീട് അങ്ങോട്ട് വിജയം ഇവര്‍ക്കൊപ്പമായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ആണ് ഇരുവര്‍ക്കും ചാംപ്യന്‍ഷിപ്പ് ലഭിച്ചത്. തുടര്‍ന്ന് ഇവരെതേടി സമ്മാനങ്ങളും എത്തി. ശ്രീക്കുട്ടി ഇപ്പോഴും ഇല്ലായ്മകളുമായി ഏറ്റുമുട്ടിയാണ് മല്‍സരത്തിനു തയ്യാറെടുക്കുന്നത്.
വിനായകനാണ് പരിശീലനം നല്‍കുന്ന കായികാധ്യാപകന്‍. ഇന്നു നടക്കുന്ന ഹാമര്‍, ഡിസ്‌കസ് ത്രോ എന്നീ ഇനങ്ങളില്‍ ഇരുവരും പങ്കെടുക്കും.
Next Story

RELATED STORIES

Share it