മേല്‍പ്പാലം ദുരന്തം: ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി

ലഖ്‌നോ: വാരണാസിയില്‍ മേല്‍പ്പാലം തകര്‍ന്ന് 15 പേര്‍ മരിക്കാനിടയായ സംഭവവുമായി ബന്ധപ്പെട്ട് യുപി ബ്രിഡ്ജ് കോര്‍പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ രാജന്‍ മിത്തലിനും മറ്റ് ആറ് ഉദ്യോഗസ്ഥര്‍ക്കുമെതിരേ നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു.
മേല്‍പാലം ദുരന്തത്തിലേക്ക് നയിച്ച വീഴ്ചകള്‍ അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിറ്റി സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
മിത്തലിനെ കൂടാതെ ചീഫ് പ്രൊജക്റ്റ് മാനേജര്‍ എച്ച് സി തിവാരി, പ്രൊജക്റ്റ് മാനേജര്‍ കെ ആര്‍ സുധന്‍, അസി. എന്‍ജിനീയര്‍ രാജേഷ് സിങ്, എന്‍ജിനീയര്‍ ലാല്‍ ചന്ദ്, മുന്‍ പ്രൊജക്റ്റ് മാനേജര്‍ ജണ്ടലാല്‍, അഡീഷനല്‍ പ്രൊജക്റ്റ് മാനേജര്‍ രാജേഷ്പാല്‍ എന്നിവര്‍ക്കെതിരേ നടപടിയെടുക്കാനാണ് നിര്‍ദേശം.
കഴിഞ്ഞദിവസം ഫ്‌ളൈ ഓവറിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് മിനി ബസ്സും കാറുകളും ടൂവീലറുകളും തകര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it