മേല്‍ത്തട്ട്: വരുമാന പരിധി എട്ടു ലക്ഷമാക്കുന്നത് പരിഗണനയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ക്കുള്ള മേല്‍ത്തട്ട് വരുമാന പരിധി ആറു ലക്ഷത്തില്‍ നിന്ന് എട്ടു ലക്ഷമാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. നേരത്തേ സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തില്‍ പരിധി ഉയര്‍ത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ എട്ടു ലക്ഷമാണ് മേല്‍ത്തട്ട് പരിധി നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനം പരിധി കുറച്ചതിനെതിരേ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു.
ഇതോടൊപ്പം സംസ്ഥാനത്ത് ഒഴിഞ്ഞുകിടക്കുന്ന പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ സംവരണ സീറ്റുകള്‍ പരിശോധിച്ച് കണ്ടെത്തി നികത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. ഇതിനായി രൂപവല്‍ക്കരിച്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള സമിതിയുടെ യോഗം ഉടന്‍ ചേരും. ഈ വകുപ്പുകള്‍ക്കുള്ള കേന്ദ്ര ഫണ്ട് പൂര്‍ണമായും ലഭിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ അനുവദിച്ചത് 30 ശതമാനം മാത്രമാണ്.
ലൈഫ് പദ്ധതി ഉള്‍പ്പെടെയുള്ള നീക്കങ്ങളിലൂടെ രണ്ടു വര്‍ഷത്തിനിടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കും. പട്ടിക വിഭാഗങ്ങളുടെയും ആദിവാസികളുടെയും കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ 25,000 പഠനമുറി ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ടെന്ന് ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടിയായി മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it