thrissur local

മേലൂരില്‍ ബിയര്‍ കമ്പനി വെള്ളം മോഷ്ടിക്കുന്നു



ചാലക്കുടി: മേലൂര്‍ കൊമ്പന്‍പാറ തടയണയ്ക്ക് സമീപം ബിയര്‍ കമ്പനി പുഴയില്‍ നിന്ന് ജലം മോഷ്ടിക്കുന്നു. പൂലാനി മലബാര്‍ ബ്രിവറീസ് എന്ന സ്ഥാപനമാണ് വെള്ളമെടുക്കുന്നതിനായി ചാലക്കുടി പുഴയില്‍ കൊമ്പന്‍പാറ തടയണയ്ക്ക് സമീപം നിയമവിരുദ്ധമായി പുഴയില്‍ റിങ് വാര്‍ത്ത് ജലം ചൂഷണം നടത്തുന്നത്. പുഴയോരം കാട്ടുചെടികളാല്‍ മൂടപ്പെട്ടത് സൗകര്യമാക്കിയാണ് ജല മോഷണം. പുഴയിലെ റിങ് വാര്‍ത്തിരിക്കുന്നത് വള്ളി പടര്‍പ്പുകള്‍ പടര്‍ന്ന് പിടിച്ച് മൂടി കിടക്കുകയാണ്. പൈപ്പ് ലൈനും മോട്ടര്‍ഷെഡും മാത്രമാണ് പുറത്തേക്ക് കാണാവുന്നത്. പുഴയോട് ചേര്‍ന്ന് പ്രത്യേകം കുഴല്‍ കിണര്‍ നിര്‍മിക്കാനും കമ്പനി നീക്കം നടത്തുന്നുണ്ട്. ജല മോഷണത്തിനും ജല ചൂഷണ ശ്രമത്തിനുമെതിരേ പ്രദേശത്ത് പരാതികള്‍ വ്യാപകമായിട്ടുണ്ട്.  കുഴല്‍ കിണര്‍ നിര്‍മിക്കുന്നതിന് അനുമതി നല്‍ക്കരുതെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് ചാലക്കുടി മണ്ഡലം പ്രസിഡന്റ് ടെന്‍സന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. കടുത്ത വരള്‍ച്ചയും കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ പുഴയില്‍ നിന്ന് വെള്ളം മോഷ്ടിക്കുന്ന കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുവാന്‍ ജില്ലാ കലക്ടര്‍ മേലൂര്‍ പഞ്ചായത്ത് സെക്രട്ടറിയോട് ഉത്തരവിട്ടു.
Next Story

RELATED STORIES

Share it