malappuram local

മേലാറ്റൂരില്‍ വന്‍ കുഴല്‍പണവേട്ട; രണ്ടുപേര്‍ പിടിയില്‍

കരുവാരക്കുണ്ട്: മേലാറ്റൂരില്‍ കോടികളുടെ കുഴല്‍പ്പണവുമായി രണ്ടു യുവാക്കള്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശികളായ ചെറിയാല അര്‍ഷദ് (21), കുരിക്കള്‍ തൊടികയില്‍ ബൈജു (42) എന്നിവരെയാണ് മേലാറ്റൂര്‍ എസ്‌ഐ സാജന്‍ ഏബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു  നടത്തിയ വാഹന പരിശോധനയിലാണ് 3,34,84,500 രൂപ ഇവരില്‍ നിന്നു കണ്ടെടുത്തത്.
ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. കാറില്‍ വിശദ പരിശോധന നടത്തിയപ്പോഴാണ് ഹാന്‍ഡ് ബ്രേക്കിനു താഴെ പ്രത്യേകം തയാറാക്കിയ അറയില്‍ ഒളിപ്പിച്ചുവച്ച പണം കണ്ടെത്തിയത്. 500 രൂപയുടെ 44 കെട്ടുകളും 2,000 രൂപയുടെ 22 കെട്ടുകളുമാണ് ഉണ്ടായിരുന്നത്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചോ എങ്ങോട്ടു കൊണ്ടുപോവുന്നു എന്നതിനെക്കുറിച്ചോ പ്രതികള്‍ വ്യക്തമാക്കിയിട്ടില്ല. പോലിസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. സിപിഒമാരായ പി പ്രദീപ്, വി കൈലാസ്, കെ വി സിന്ധു,സി നസീമ എന്നിവര്‍ ചേര്‍ന്നാണ് പണം പിടികൂടിയത്. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it