Sports

മേരികോമിന്റെ ഒളിംപിക്‌സ് മോഹം പൊലിഞ്ഞു

അസ്താന (കസാക്കിസ്താ ന്‍): അഞ്ചു തവണ ലോകചാംപ്യനും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുമായിരുന്ന വനിതാ ബോക്‌സിങ് ഇതിഹാസം എംസി മേരികോമിനു റിയോ ഒളിംപിക്‌സില്‍ മല്‍സരിക്കാനാവില്ല. കസാക്കിസ്താനില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പിന്റെ രണ്ടാംറൗണ്ടില്‍ പരാജയപ്പെട്ടതോടെയാണ് മേരികോമിനു ഒളിംപിക്‌സ് യോഗ്യത നഷ്ടമായത്.
2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വനിതകളുടെ 51 കിഗ്രാം വിഭാഗത്തില്‍ മേരികോം ഇന്ത്യക്കു വെങ്കലം സമ്മാനിച്ചിരുന്നു.
ലോക ചാംപ്യന്‍ഷിപ്പിന്റെ രണ്ടാംറൗണ്ടില്‍ ജര്‍മനിയുടെ അസിസ് നിമാനിയോടാണ് ഇന്ത്യന്‍ താരം 0-2നു തോല്‍വി സമ്മതിച്ചത്. ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ എത്തിയിരുന്നെങ്കില്‍ മേരികോമിനു ഒളിംപിക്‌സ് യോഗ്യത ലഭിക്കുമായിരുന്നു.
ഇന്നലെ നടന്ന ആവേശകരമായ മല്‍സരത്തില്‍ മികച്ച രീതിയിലാണ് മേരികോം തുടങ്ങിയത്. ഇന്ത്യന്‍ താരം തുടക്കം മുതല്‍ എതിരാളിയെ കടന്നാക്രമിച്ചപ്പോള്‍ കുറച്ച് മാറിനിന്ന് തിരിച്ചടിക്കാനാണ് നിമാനി ശ്രമിച്ച ത്. ആദ്യ രണ്ടു മിനിറ്റുകളില്‍ പ്രതിരോധിച്ചുനിന്ന ജര്‍മന്‍ താരം ചില കൗണ്ടര്‍ ഇടികളിലൂടെ നേരിയ മുന്‍തൂക്കം കരസ്ഥമാക്കി.
രണ്ടാംറൗണ്ടിലും മേരികോം ആവേശത്തോടെ മല്‍സരിച്ചെങ്കിലും എതിരാളിക്കുമേല്‍ മേല്‍ക്കൈ സ്ഥാപിക്കാനായില്ല.
റിയോ ഒളിംപിക്‌സിനുള്ള അവസാന യോഗ്യതാ അവസരമാണ് ലോക ചാംപ്യന്‍ഷിപ്പ്. 51 കിഗ്രാം, 60 കിഗ്രാം, 75 കിഗ്രാം എന്നിവയിലായി 12 താരങ്ങള്‍ക്കു കൂടിയാണ് ഒളിംപിക്‌സ് ബെര്‍ത്ത് ശേഷിക്കുന്നത്.
Next Story

RELATED STORIES

Share it