മേയറുടെ കൊല; മെക്‌സിക്കോ അന്വേഷണം തുടങ്ങി

മെക്‌സിക്കോ സിറ്റി: ആയുധധാരികളുടെ വെടിയേറ്റ് മേയര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലിസ് അന്വേഷണമാരംഭിച്ചു. മൊറീലോസ് സ്‌റ്റേറ്റ് മേയര്‍ ഗ്രാസോ റാമിറേസ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ശനിയാഴ്ച ടെമക്‌സ്‌കോ സിറ്റിയിലെ വീട്ടിലാണ് മേയര്‍ക്ക് നേരെ കൊലയാളികള്‍ വെടിയുതിര്‍ത്തത്. അധികാരമേറ്റെടുത്തതിന് ഉടനെയാണ് കൊല നടന്നത്.
അതേസമയം ഇത്തരം അക്രമങ്ങള്‍ക്ക് തന്റെ സര്‍ക്കാരിനെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നു ഗവര്‍ണര്‍ പ്രതികരിച്ചു. ഇത്തരം കൊലകള്‍ മറ്റു മേയര്‍മാര്‍ക്കുള്ള ഭീഷണി കലര്‍ന്ന സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ രണ്ടുപേരെ കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുമ്പും അനേകം മെക്‌സിക്കന്‍ മേയര്‍മാര്‍ മയക്കുമരുന്നു സംഘങ്ങളുടെയും മറ്റു സായുധസംഘങ്ങളുടെയും കൈയാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it