മേനകാ ഗാന്ധിക്കെതിരായ അഴിമതിക്കേസ് പരിഗണിക്കുന്നതു ജൂലൈ 30ലേക്കു മാറ്റി

ന്യൂഡല്‍ഹി: കേന്ദ്ര വനിതാ ശിശുവികസന മന്ത്രി മേനകാ ഗാന്ധിക്കെതിരായ അഴിമതിക്കേസ് പരിഗണിക്കുന്നതു ജൂലൈ 30ലേക്കു മാറ്റി. 2001ല്‍ ഒരു ട്രസ്റ്റിന് 50 ലക്ഷം രൂപ നിയമവിരുദ്ധമായി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണു കേന്ദ്രമന്ത്രിക്കും മറ്റു രണ്ടു പേര്‍ക്കുമെതരായി 2006ല്‍ സിബിഐ കേസെടുത്തിരുന്നത്. മേനകാ ഗാന്ധിയെ കൂടാതെ, ഗാന്ധി റൂറല്‍ വെല്‍ഫെയര്‍ ട്രസ്റ്റി ഡോ. വിജയ്ശര്‍മ, മൗലാനാ ആസാദ് എജ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ സെക്രട്ടറിയായിരുന്ന ഡോ. എഫ് യു സിദ്ദീഖി എന്നിവര്‍ക്കെതിരായാണു സിബിഐ കേസെടുത്തിരുന്നത്.
ഇന്നലെ കേസ് പരിഗണിച്ച സിബിഐ പ്രത്യേക ജഡ്ജി അരവിന്ദ്കുമാര്‍ കേസ് ജൂലൈ 30 ലേക്കു മാറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it