Flash News

മേജര്‍ രവിയുടെ ശബ്ദ സന്ദേശത്തിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പരാതി

മേജര്‍ രവിയുടെ ശബ്ദ സന്ദേശത്തിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് പരാതി
X


തൃശൂര്‍: ഹിന്ദു ഉണരണമെന്നും അന്യമതക്കാര്‍ ക്ഷേത്രങ്ങള്‍ കൈയ്യേറുന്നത് തടയണമെന്നും ആഹ്വാനം ചെയ്യുന്ന സിനിമാ സംവിധായകന്‍ മേജര്‍ രവിയുടെ ശബ്ദ സന്ദേശത്തിനെതിരെ കേസ് എടുക്കേണം എന്നാവശ്യപ്പെട്ട് പരാതി.
തൃശൂര്‍ റൂറല്‍ എസ്പിക്ക് അനൂപ് വി ആര്‍ എന്നയാളാണ് പരാതി നല്‍കിയത്. പൊതുജനങ്ങള്‍ക്കിടയില്‍ മതപരമായ വിദ്ദ്വേഷ പ്രചരണം നടത്തിയതിനും രാജ്യത്തിന്റെ ഐക്യസംരക്ഷണത്തിനു വിഘാതമാകുന്ന തരത്തില്‍ നവമാധ്യമങ്ങള്‍ വഴി കുറ്റകരമായ പ്രചാരണം നടത്തിയതിനും ഇന്ത്യന്‍ ശിക്ഷാ നിയമം 153 (അ ), 505 (2 ) എന്നീ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുക്കണം എന്നാണു പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം.
സമൂഹത്തില്‍  മത വിദ്ദ്വേഷം ഉണ്ടാക്കാന്‍ ബോധപൂര്‍വ്വം രവി ആഹ്വാനം നല്‍കിയതായാണ് ഹര്‍ജിക്കാരന്‍  ആരോപിച്ചത്്്. കഴിഞ്ഞ ദിവസം ആര്‍എസ്എസിന്റെ രഹസ്യ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദ സന്ദേശത്തിന്റെ പേരിലാണ് പരാതി
Next Story

RELATED STORIES

Share it