Flash News

മേജര്‍ നായകളെ കൊന്നു; കരസേന മേധാവിക്ക് പരാതി



ഡെറാഡൂണ്‍: സൈനിക ഉദ്യോഗസ്ഥന്‍ മൂന്ന് തെരുവുനായകളെ തല്ലിക്കൊന്ന സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കാന്‍ ശൂനക സ്‌നേഹികള്‍ കരസേന മേധാവി ബിപിന്‍ റാവത്തിനോടഭ്യര്‍ഥിച്ചു. മേജര്‍ മനീഷ് താപ്പയാണ് നായകളെ ക്രൂരമായി തല്ലിക്കൊന്നത്.  ഗാര്‍ഹി കന്റോണ്‍മെന്റ് മേഖലയിലാണ് സംഭവം. വളര്‍ത്തു പട്ടിയുമായി പോവുമ്പോള്‍ ഒരു ലഫ്റ്റനന്റ് കേണല്‍ തെരുവു നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് മേജര്‍ കണ്ടു. തെരുവു നായകള്‍ കുരച്ചപ്പോള്‍ മേയറും ലഫ്റ്റന്റ് കേണലും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് നായകളെ ഇരുമ്പ് വടികൊണ്ട് തല്ലിക്കൊല്ലുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തെരുവു നായകള്‍ തന്റെ വളര്‍ത്തു  ഉപദ്രവിക്കാന്‍ നോക്കിയതിനാലാണ് അവയെ കൊന്നതെന്നാണ് മതാപ്പയുടെ പ്രതികരണം.മേജര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് 2000 പേര്‍ ഒപ്പുവച്ച പരാതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it