Flash News

മേഘാലയ : ഉരുള്‍പൊട്ടലില്‍ മരണം അഞ്ചായി



ഷില്ലോങ്: മേഘാലയയിലെ റിബോയ് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ അഞ്ചായി. പരിക്കേറ്റ ഒമ്പതു പേര്‍ ആശുപത്രിയിലാണ്. രണ്ടു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവര്‍. അതേസമയം, ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍ നടന്ന ഉരുള്‍പൊട്ടലില്‍ ഒരു കുട്ടി മരിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്ന് അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it