Flash News

മേക്കുനു കൊടുങ്കാറ്റ്. സലാല വിമാനത്താവളം അടച്ചു

മേക്കുനു കൊടുങ്കാറ്റ്. സലാല വിമാനത്താവളം അടച്ചു
X
സലാല: അറേബ്യന്‍ സമുദ്രത്തില്‍ രൂപം കൊണ്ട് മണിക്കൂറില്‍ 160 കി.മി വേഗതയുള്ള മേക്കുനു എന്ന ചുഴലി കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ സുരക്ഷാ കാരണങ്ങളാല്‍ സലാല വിമാനത്താവളം 24 മണിക്കൂര്‍ നേരത്തേക്ക് അടക്കാന്‍ പബ്ലിക്ക് അഥോറിറ്റി ഫൊര്‍ സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു. കേരളത്തില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അടക്കമുള്ള വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുന്ന വിമാനത്താവളമാണിത്. ചുഴലി കൊടുങ്കാറ്റ് ശക്തമാകുകയാണങ്കില്‍ കാലാവസ്ഥാ കേന്ദ്രവും അധികൃതരും നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും പാലിക്കുമെന്ന് എയര്‍ ഇന്ത്യ പശ്ചിമേഷ്യ നോര്‍ത്ത് ആഫ്രിക്ക റീജണിയല്‍ മാനേജര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it