Flash News

മേക്കുനു ഒമാനില്‍ മരണം രണ്ടായി 3 പേരെ കാണാനില്ല

മേക്കുനു ഒമാനില്‍ മരണം രണ്ടായി 3 പേരെ കാണാനില്ല
X


ദുബയ്: ഇന്ത്യന്‍ സമുദ്രത്തില്‍ രൂപം കൊണ്ട മേക്കുനു കൊടുങ്കാറ്റ് ഒമാനിലെ സലാല അടക്കമുള്ള ദോഫാറില്‍ കനത്ത നാശം വിതച്ചു. അപകടത്തില്‍ 12 വയസ്സുള്ള ബാലിക അടക്കം 2 പേര്‍ മരിക്കുകയും 3 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായ മൂന്ന് പേരും ഏഷ്യക്കാരാണന്ന് ഒമാന്‍ റോയല്‍ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കനത്ത കാറ്റിനെ തുടര്‍ന്നും മഴയെ തുടര്‍ന്നും സലാല അടക്കമുള്ള ഒമാന്റെ തീര പ്രദേശങ്ങളിലെ പാതകള്‍ വെള്ളക്കെട്ട്്് കാരണം തടസ്സപ്പെട്ടിട്ടുണ്ട്. ഒമാനിലെ വിദ്യാലയങ്ങളിലെ എല്ലാ പരീക്ഷകളും മാറ്റി വെച്ചിരിക്കുകയാണ്. ദോഫാര്‍ പ്രദേശത്തുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഒമാന്‍ സര്‍ക്കാര്‍ ഞായറാഴ്ച മുതല്‍ മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമാനിലെ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ ബന്ധപ്പെട്ട അധികൃതരുമായി അനുമതി നേടിയിരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അതേ സമയം സലാല വിമാനത്താവളം ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. കേരളത്തില്‍ നിന്നടക്കമുള്ള എല്ലാ വിമാന സര്‍വ്വീസുകളും രണ്ട് ദിവസമായി സര്‍വ്വീസ് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. മേക്കുനു ശക്തിയായി ആഞ്ഞ് വീശിയ യമനിലെ സോകോത്ര ദ്വീപില്‍ ഉണ്ടായ അപകടങ്ങളിലായ 7 പേര്‍ മരിക്കുകയും ചുരുങ്ങിയത് 40 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കാണാതായവരില്‍ ഇന്ത്യക്കാരായ ഹോട്ടല്‍ ജീവനക്കാരും ഉള്‍പ്പെടും. ഒമാനില്‍ അപകടത്തില്‍ പെട്ടവരെ സഹായിക്കാനായി ഇന്ത്യന്‍ നാവിക സേനയുടെ രണ്ട് കപ്പലുകള്‍ സലാല തീരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.





Next Story

RELATED STORIES

Share it