Flash News

മേകുനു ചുഴലി. ഒമാന്‍ മുന്നറിയിപ്പ് നല്‍കി.

മേകുനു ചുഴലി. ഒമാന്‍ മുന്നറിയിപ്പ് നല്‍കി.
X


സലാല. ഏതാനും മണിക്കൂറുകള്‍ക്കകം 'മേകുനു' ചുഴലി കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് ആഞ്ഞ് വീശാന്‍ സാദ്ധ്യതയുള്ളത്് കൊണ്ട് ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഒമാന്‍ റോയല്‍ പോലീസ് മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി അദികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്്് ഗൗരവത്തോടെ ശ്രദ്ധിക്കുക, കാറ്റു ശക്തി പ്രാപിക്കുകയാണങ്കില്‍ വാതിലും ജനലും അടച്ചിടുക. വിലപ്പെട്ട സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുക, വൈദ്യുതി നഷ്ടപ്പെട്ടാലും അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ് ശ്രവിക്കാനായി റേഡിയോ കയ്യില്‍ കരുതുക, വാഹനത്തിലെ ഇന്ധന ടാങ്ക്്് ഫുള്‍ ആക്കി സുരക്ഷിതമായി സ്ഥലത്ത് പാര്‍ക്ക് ചെയ്യുക. മഴയും കാറ്റും തുടങ്ങിയാല്‍ പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ കഴിയുക. തീര പ്രദേശങ്ങളിലേക്ക് ഒരുക്കലും പ്രവേശിക്കരുത്. മീന്‍ പിടുത്തക്കാര്‍ തങ്ങളുടെ ബോട്ടുകള്‍ സുരക്ഷിതമായി നങ്കൂരമിടുക. വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ആളുകളോട്്്അധികൃതര്‍ ഒഴിഞ്ഞ് പോകാന്‍ കല്‍പ്പിക്കുമ്പോള്‍ പെട്ടൊന്ന്  അനുസരിക്കുക. അപകടത്തില്‍ പെട്ടാല്‍ ഉടനെ തന്നെ എമര്‍ജന്‍സി നമ്പറുകളില്‍ വിളിക്കുക.
Next Story

RELATED STORIES

Share it