മെഹുല്‍ ചോക്‌സിയെ തടഞ്ഞുവയ്ക്കണം: ആന്റിഗ്വയോട് ഇന്ത്യ

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പുകേസിലെ പിടികിട്ടാപ്പുള്ളി മെഹുല്‍ ചോക്‌സിയെ തടഞ്ഞുവയ്ക്കാന്‍ ഇന്ത്യ ആന്റിഗ്വ-ബാര്‍ബുഡ അധികൃതരോട് അഭ്യര്‍ഥിച്ചു. ചോക്‌സി ആന്റിഗ്വയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണിതെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ചോക്‌സിയുടെ കര, കടല്‍, വായു വഴിയുള്ള സഞ്ചാരം തടയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ജോര്‍ജ് നഗരത്തിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇതുസംബന്ധിച്ച് ആന്റിഗ്വ-ബാര്‍ബുഡ സര്‍ക്കാരിന് എഴുതിയിട്ടുണ്ട്.
താന്‍ കഴിഞ്ഞവര്‍ഷം ആന്റിഗ്വ പൗരത്വമെടുത്തതായി ചോക്‌സി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ആന്റിഗ്വ പാസ്‌പോര്‍ട്ട് 132 രാജ്യങ്ങളില്‍ വിസയില്ലാതെ സഞ്ചരിക്കാന്‍ അനുവദിക്കുന്നതിനാല്‍ വ്യാപാര വ്യാപനത്തിനായാണ് താന്‍ പൗരത്വമെടുത്തതെന്നും ചോക്‌സി പറഞ്ഞിരുന്നു.















Next Story

RELATED STORIES

Share it