ernakulam local

മെഹബൂബ് സ്മരണയില്‍ കൊച്ചി; തിരക്കുകള്‍ മാറ്റിവച്ച് സ്ഥാനാര്‍ഥികളുമെത്തി

മട്ടാഞ്ചേരി: കൊച്ചിയുടെ ജനകീയ ഗായകന്‍ എച്ച് മെഹബൂബിന്റെ ജ്വലിക്കുന്ന ഓര്‍മകളിലാണ് കൊച്ചിക്കാര്‍. മെഹബൂബിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ തിരക്കു മാറ്റിവച്ച് കൊച്ചി മണ്ഡലത്തിലെ സ്ഥാനാര്‍ഥികളും എത്തി.
എം എം ഓര്‍ക്കസ്ട്ര നടത്തിയ ഗാനസ്മൃതിയില്‍ പങ്കുകൊള്ളാന്‍ കൊച്ചി മണ്ഡലത്തിലെ സ്ഥാനാര്‍ഥികളായ ഡൊമിനിക് പ്രസന്റേഷന്‍, കെ ജെ മാക്‌സി, സുല്‍ഫിക്കര്‍ അലി, എ എസ് മുഹമ്മദ് എന്നിവരാണ് തിരക്കിട്ട പ്രചരണ പരിപാടികള്‍ക്കിടയിലും ഓടിയെത്തിയത്. എം എം ഓര്‍ക്കസ്ട്ര പ്രസിഡന്റ് ഷമീം പൂവത്ത്, സെക്രട്ടറി കെ എ ഹുസയ്ന്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാനാര്‍ഥികളെ സ്വീകരിച്ചു.
പരസ്പരം സൗഹൃദവും ഓര്‍മകളും പങ്കുവച്ച സ്ഥാനാര്‍ഥികള്‍ തിരക്കുകള്‍ മാറ്റിവച്ച് സംഗീതം ആസ്വദിച്ചാണ് മടങ്ങിയത്. കൊച്ചിയുടെ വികാരമാണ് എച്ച് മെഹബൂബ് എന്ന ഗായകന്‍. ഒത്തിരി ദുരിതങ്ങള്‍ ജീവിതത്തില്‍ അനുഭവിച്ചിരുന്ന ഗായകനായിരുന്നു മെഹബുബ്. കൊച്ചിയിലെ മെഹ്ഫിലുകളിലും തട്ടിന്‍പുറങ്ങളിലും കല്യാണവീടുകളിലും മെഹബൂബ് ഭായ് ഒഴിച്ചു കൂടാനാവാത്ത സാന്നിധ്യമായിരുന്നു. കല്യാണത്തലേന്ന് മെഹബൂബ് ഭായി നേരം പുലരുംവരെ പാടിതകര്‍ക്കുമ്പോള്‍ വലിയ ഒരു സദസും ഉറക്കമിളച്ച് ആസ്വദിക്കാനുണ്ടാവും. മട്ടാഞ്ചേരിയിലെയും ഫോര്‍ട്‌കൊച്ചിയിലേയും കാഴ്ചകള്‍ മെഹബൂബ് ഭായിയുടെ പാട്ടുകളില്‍ നിറഞ്ഞു നിന്നിരുന്നു. മെഹബൂബ് ഭായി കടന്നുപോയിട്ട് 35 വര്‍ഷം പിന്നിട്ടിട്ടും ഒരോ കൊച്ചിക്കാരന്റെ മനസിലും ഇന്നും അദ്ദേഹം ജ്വലിച്ചു നില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it