മെഹബൂബയ്ക്ക് നോട്ടീസ്

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ജമ്മു കശ്മീരിലെ അനന്ത്‌നാഗ് നിയമസഭാമണ്ഡലം സ്ഥാനാര്‍ഥിയും മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ജൂണ്‍ ഒന്നിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ മെഹബൂബ എത്തിയത് സംസ്ഥാന-ദേശീയ പതാകകള്‍ വഹിച്ച കാറിലായിരുന്നു എന്നാണ് ആരോപണം. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്. അനന്ത്‌നാഗില്‍ ഈ മാസം 22നാണ് വോട്ടെടുപ്പ്.
Next Story

RELATED STORIES

Share it