Flash News

മെസ്സി, റൊണാള്‍ഡോ, സലാഹ്; ആര് നേടും ബാലന്‍ദ്യോര്‍ ?

മെസ്സി, റൊണാള്‍ഡോ, സലാഹ്; ആര് നേടും ബാലന്‍ദ്യോര്‍ ?
X


ഫുട്‌ബോളിലെ പരമോന്നത ബഹുമതിയെന്ന് വിശേഷിപ്പിക്കാവുന്ന ബാലന്‍ദ്യോര്‍ പുരസ്‌കാരത്തിനായുള്ള പോരാട്ടം ഇത്തവണ ഇഞ്ചോടിഞ്ചാണ്. ഈ അടുത്ത സീസണുകളിലെല്ലാം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി എന്നീ പേരുകളിലേക്ക് ബാലന്‍ദ്യോര്‍ പുരസ്‌കാരം ഒതുങ്ങിയിരുന്നു. എന്നാല്‍ ഈ സീസണില്‍ കാര്യങ്ങള്‍ അങ്ങനെയല്ല.  ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹ് ശക്തമായ വെല്ലുവിളിയാണ് മെസ്സിക്കും റൊണാള്‍ഡോയ്ക്കുമുയര്‍ത്തുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ചാംപ്യന്‍സ് ലീഗിലും മിന്നും പ്രകടനമാണ് സലാഹ് പുറത്തെടുക്കുന്നത്.നിലവിലെ ബാലന്‍ദ്യോര്‍ ജേതാവായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഈ സീസണ്‍ അത്ര ശുഭകരമായിരുന്നില്ല. ചാംപ്യന്‍സ് ലീഗില്‍ മികവ് പുലര്‍ത്തിയെങ്കിലും സ്പാനിഷ് ലീഗില്‍ നിരാശപ്പെടുത്തി. സ്പാനിഷ് ലീഗില്‍ 24 ഗോളും അഞ്ച് അസിസ്റ്റുമാണ് റൊണാള്‍ഡോയുടെ സമ്പാദ്യം. സീസണിന്റെ തുടക്കത്തിലെ മല്‍സരങ്ങള്‍ നഷ്ടമായതാണ് റൊണാള്‍ഡോയ്ക്ക് തിരിച്ചടിയായത്. അതേ സമയം ചാംപ്യന്‍സ് ലീഗില്‍ 15 ഗോളും രണ്ട് അസിസ്റ്റുമായി ഗോള്‍വേട്ടക്കാരില്‍ റൊണാള്‍ഡോ ഒന്നാം സ്ഥാനത്തുണ്ട്. റയലിന് ഇത്തവണ സ്പാനിഷ് ലീഗ് കിരീടം നഷ്ടപ്പെട്ടത് റൊണാള്‍ഡോയുടെ ബാലന്‍ദ്യോര്‍ നേട്ടത്തിന് തിരിച്ചടിയാണ്. ഇനി അവശേഷിക്കുന്നത് ചാംപ്യന്‍സ് ലീഗാണ്. ഫൈനലില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് റയല്‍ കിരീടം നേടിയാലും റൊണാള്‍ഡോയ്ക്ക് ബാലന്‍ദ്യോര്‍ ലഭിക്കാനുള്ള സാധ്യത വിരളമാണ്.മറ്റൊരു സൂപ്പര്‍ താരമായ ലയണല്‍ മെസ്സി സ്പാനിഷ് ലീഗില്‍ മിന്നും പ്രകടനം പുറത്തെടുത്തപ്പോള്‍ ചാംപ്യന്‍സ് ലീഗില്‍ നിലവാരത്തിനൊത്തുയരാന്‍ സാധിച്ചില്ല. ലാ ലിഗയില്‍ 32 ഗോളുകളും 12 അസിസ്റ്റുമായി ഗോള്‍ വേട്ടക്കാരില്‍ മെസ്സി ഒന്നാം സ്ഥാനത്താണ്. എന്നാല്‍ ചാംപ്യന്‍സ് ലീഗില്‍ ആറ് ഗോളുകള്‍ മാത്രമാണ് മെസ്സിക്ക് നേടാനായത്. ഈ സീസണിലെ ലാ ലിഗ കിരീടവും കോപ്പ ഡെല്‍റേ കിരീടവും ബാഴ്‌സലോണ ചൂടിയത് മെസ്സിയുടെ കളി മികവിലായിരുന്നു. ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ മെസ്സി എന്നറിയപ്പെടുന്ന സലാഹാണ് ഇത്തവണ പ്രകടനമികവുകൊണ്ട്  മെസ്സിയേക്കാളും റൊണാള്‍ഡോയെക്കാളും  കൈയടി നേടിയത്. ലിവര്‍പൂളില്‍ 31 ഗോളും ഒമ്പത് അസിസ്റ്റുമായി പ്രീമിയര്‍ ലീഗിലെ ഗോള്‍വേട്ടക്കാരില്‍ സലാഹാണ് ഒന്നാം സ്ഥാനത്തുള്ളത്. ചാംപ്യന്‍സ് ലീഗിലും ഗംഭീര പ്രകടനമാണ് സലാഹ് പുറത്തെടുക്കുന്നത്. 10 ഗോളും നാല് അസിസ്റ്റുമാണ് സലാഹിന്റെ ചാംപ്യന്‍സ് ലീഗിലെ സമ്പാദ്യം.
Next Story

RELATED STORIES

Share it