Sports

മെസ്സി പോവരുതെന്ന കാംപയ്‌നുമായി ബ്യൂനസ് ഐറിസ് സര്‍ക്കാര്‍

ബ്യൂനസ് ഐറിസ്: ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സിയുടെ വിരമിക്കല്‍ തീരുമാനം പിന്‍വലിപ്പിക്കാനുള്ള ആരാധകരുടെയും മുന്‍ താരങ്ങളുടെ യും കഠിന ശ്രമത്തില്‍ അര്‍ജന്റീന സര്‍ക്കാരും പങ്കുചേര്‍ന്നു. അര്‍ജന്റീനയുടെ ഇതിഹാസതാരം ഡീഗോ മറഡോണ, ദേശീയ ഫു ട്‌ബോള്‍ ഫെഡറേഷന്‍ മേധാവി മൗറിസിയോ മാക്രി എന്നിവരടക്കമുള്ള പല പ്രമുഖരും കഴിഞ്ഞ ദിവസം മെസ്സിയോട് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടിരു ന്നു.
കോപ അമേരിക്കയുടെ ശതാബ്ദി എഡിഷന്റെ ഫൈനലി ല്‍ ചിലിയോട് പെനല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന പരാജയപ്പെട്ടതിനു പിറകെയായിരുന്നു താരത്തിന്റെ നാടകീയ വിരമിക്കല്‍ പ്രഖ്യാപനം.
ഡോണ്ട് ഗോ മെസ്സി (മെസ്സി പോവരുത്) എന്ന കാംപയ്‌നുമായി ബ്യൂനസ് ഐറിസ് സര്‍ക്കാര്‍ താരത്തെ ദേശീയ ജഴ്‌സിയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി നഗരമധ്യത്തില്‍ മെസ്സിയുടെ വെങ്കലത്തില്‍ നിര്‍മിച്ച പ്രതിമ ബ്യൂനസ് ഐറിസ് മേയര്‍ ഹൊറാസിയോ ലറേറ്റ റോഡ്രിഗസ് കഴിഞ്ഞ ദി വസം അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് നമ്പര്‍ 10 ടു സ്റ്റേ (നമ്പര്‍ 10 തുടരണം) എന്ന വീഡിയോ യും അദ്ദേഹം സോഷ്യല്‍ മീഡിയകളിലൂടെ റിലീസ് ചെയ്തു. കാംപയ്‌നിന്റെ ഭാഗമായി നഗരത്തിലെ വിവിധ തെരുവുകളില്‍ നിന്നും പ്രധാനപ്പെട്ട വേദികളി ല്‍ നിന്നും ആളുകളുടെ ഒപ്പുകള്‍ ശേഖരിക്കും.
അതേസമയം, അടുത്തയാഴ്ച മെസ്സിയുമായി കൂടിക്കാഴ്ച നടത്തുമെന്നും വിരമിക്കല്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുമെ ന്നും ദേശീയ ഫെഡറേഷന്‍ പ്രസിഡന്റ് മാക്രി വ്യക്തമാക്കി. വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം മെസ്സിയുമായി ടെലഫോണില്‍ സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോപയിലെ തോല്‍വിക്കു ശേഷം ടീമംഗങ്ങള്‍ക്കൊപ്പം മെസ്സി അര്‍ജന്റീനയില്‍ മടങ്ങിയെത്തിയിരുന്നെങ്കിലും മാധ്യമങ്ങളുമായി സംസാരിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it